Saturday, December 21, 2024
Online Vartha
HomeTrivandrum Cityഎകെജി സെൻ്റർ ആക്രമണ കേസ് ; രണ്ടാം പ്രതി സുഹൈൽ ഷാജന്റെ ജാമ്യാപേക്ഷ...

എകെജി സെൻ്റർ ആക്രമണ കേസ് ; രണ്ടാം പ്രതി സുഹൈൽ ഷാജന്റെ ജാമ്യാപേക്ഷ തള്ളി കോടതി .

Online Vartha
Online Vartha
Online Vartha

തിരുവനന്തപുരം: എകെജി സെൻ്റർ ആക്രമണ കേസിലെ രണ്ടാം പ്രതി സുഹൈൽ ഷാജന്റെ ജാമ്യാപേക്ഷ തള്ളി കോടതി . തിരുവനന്തപുരം ജുഡിഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് ജാമ്യാപേക്ഷ തള്ളിയത്. എകെജി സെന്ററിന് നേരെയുണ്ടായ ആക്രണത്തിന്റെ മുഖ്യ സൂത്രധാരൻ സുഹൈൽ ഷാജഹാനാണ് എന്നാണ് കേസ് അന്വേഷിക്കുന്ന ക്രൈംബ്രാഞ്ച് സംഘത്തിന്റെ കണ്ടെത്തൽ.

പൊലീസ് കസ്റ്റഡി അവസാനിച്ചതിനെ തുടർന്ന് കഴിഞ്ഞ ദിവസം പ്രതിയെ കോടതിയിൽ ഹാജരാക്കിയപ്പോഴാണ് ജാമ്യ ഹർജിയിൽ വാദം നടന്നത്. വാദം നടക്കുന്നതിനിടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടെന്ന് പറഞ്ഞ പ്രതിയോട് ഇരിക്കാൻ കോടതി നിർദ്ദേശിക്കുകയും ചെയ്തു. അന്വേഷണവുമായി പ്രതി സഹകരിക്കുന്നില്ലെന്നും, ജാമ്യം നൽകിയാൽ വീണ്ടും രാജ്യം വിടാൻ സാധ്യതയുണ്ടെന്നുമാണ് വാദത്തിനിടെ പ്രോസിക്യൂഷൻ വാദിച്ചത്. എന്നാൽ കേസിന്റെ അന്വേഷണവുമായി താൻ പൂർണമായും സഹകരിക്കുമെന്നും, ക്രൈം ബ്രാഞ്ച് നേരത്തെ ആവശ്യപ്പെടാത്തതു കൊണ്ടാണ് ഇതിന് മുമ്പ് ഹാജരാകാത്തതെന്നും വിദേശത്തേക്ക് പോയതെന്നുമാണ് പ്രതിയുടെ വാദം.

RELATED ARTICLES
- Advertisment -
Online Vartha
- Advertisment -
Online Vartha

Most Popular

error: Content is protected !!