കഴക്കൂട്ടം : ടെക്‌നോപാർക്കിലെ പൈന്റിങ് ജോലിക്കിടെ ഷോക്കേറ്റ് ഇതര സംസ്ഥാന തൊഴിലാളി മരിച്ചു.ആസാം സ്വദേശി കാജോൾ ഹുസൈനാണ് (21) മരിച്ചത്. ടെക്നോപാർക്കിലെ ക്വെസ്റ്റ് കമ്പനിയിലെ കെട്ടിടത്തിന്റെ ചുമർ പെയിന്റടിക്കുന്നതിന്റെ ഭാഗമായി വാട്ടർ ഗൺ ഉപയോഗിച്ച് ചുമർ കഴുകുന്നതിനിടയിൽ 110 കെ വി വൈദ്യുത കമ്പിയിൽ വാട്ടർ ഗൺ തട്ടിയാണ് അപകടം സംഭവിച്ചത്.അപകടം നടന്ന ഉടൻ മെഡിക്കൽ കോളേജിൽ എത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നു






