Sunday, August 31, 2025
Online Vartha
HomeTrivandrum Ruralചിറയിൻകീഴിൽ പണത്തെ ചൊല്ലിയുള്ള തർക്കം; സഹോദരിയെ അസഭ്യം പറഞ്ഞു, അനുജനെ വെട്ടിക്കൊന്ന് ജ്യേഷ്ഠൻ

ചിറയിൻകീഴിൽ പണത്തെ ചൊല്ലിയുള്ള തർക്കം; സഹോദരിയെ അസഭ്യം പറഞ്ഞു, അനുജനെ വെട്ടിക്കൊന്ന് ജ്യേഷ്ഠൻ

Online Vartha

ചിറയിൻകീഴ് : വാക്ക് തർക്കത്തിനൊടുവിൽ ജ്യേഷ്ഠൻ അനുജനെ വെട്ടിക്കൊന്നു. ചിറയിൻകീഴ് പെരുങ്ങുഴി കുഴിയം കോളനി തിട്ടയിൽ വീട്ടിൽ രവീന്ദ്രന്റെ മകൻ രതീഷാണ് (31)കൊല്ലപ്പെട്ടത്. കഴിഞ്ഞദിവസം രാത്രി 9.30 ന് ആയിരുന്നു സംഭവം. സഹോദരിയെ രതീഷ് അസഭ്യം പറഞ്ഞതിനെ തുടർന്നുണ്ടായ വാക്കേറ്റമാണ് കൊലപാതകത്തിൽ കലാശിച്ചതന്നാണ് വിവരം.കുടുംബ വീടിന് സമീപത്തായാണ് സഹോദരങ്ങൾ താമസിക്കുനത്. ഇരുവരും ലഹരി ഉപയോഗിച്ച് പതിവായി ബഹളമുണ്ടാക്കാറുണ്ടെന്ന് നാട്ടുകാർ പറയുന്നു. സഹോദരിയോട് പണം ആവശ്യപ്പെട്ട് തുടങ്ങിയ സംസാരം തർക്കത്തിൽ കലാശിക്കുകയായിരുന്നു.

RELATED ARTICLES
- Advertisment -
Online Vartha
- Advertisment -
Online Vartha

Most Popular

error: Content is protected !!