ശ്രീകാര്യം: ലോക്സഭാ തിരഞ്ഞെടുപ്പിലെ ബി ജെ പി സ്ഥാനാർഥി രാജീവ് ചന്ദ്ര ശേഖറിന്റെ ഫ്ലക്സ് ബോർഡ് അടിച്ചു തകർക്കുന്നതു കണ്ട് തടയാൻ എത്തിയ യുവമോർച്ച നേതാവിനെ ഇരുമ്പു വടി കൊണ്ട് തലക്കടിച്ചു പരുക്കേൽപ്പിച്ചു .യുവമോർച്ച കഴക്കൂട്ടം മണ്ഡലം ജന സെക്രട്ടറി ശ്രീകാര്യം സ്വദേശി അഭിലാഷി (31)നാണ് അടിയേറ്റ്. ഇന്ന് രാത്രി 9.15 ഓടെ കരുമ്പുക്കോണം ക്ഷേത്രത്തിനു സമീപം വച്ചാണ് ആക്രമണം.ഡിവൈ എഫ് ഐ പ്രവർത്തകനായ കരുമ്പൂക്കോണം സ്വദേശി അശ്വിനാണ് പരിക്കേൽപ്പിച്ചെന്ന് കാട്ടി ശ്രീകാര്യം പോലീസിൽ പരാതി നൽകി. പ്രതിയെ അറസ്റ്റു ചെയ്യാം എന്ന് ശ്രീകാര്യം പൊലീസ് നൽകിയ ഉറപ്പിനെ തുടർന്നാണ് സ്റ്റേഷനു മുൻപിൽ ബഹളം വച്ച യുവ മോർച്ച പ്രവർത്തകർ പിരിഞ്ഞു പോയത്.