Sunday, September 8, 2024
Online Vartha
HomeSocial Media Trendingപുരസ്കാരം നൽകിയ ആസിഫ് അലിയെ അപമാനിച്ചു; രമേശ് നാരായണനെതിരെ വിമർശനം.

പുരസ്കാരം നൽകിയ ആസിഫ് അലിയെ അപമാനിച്ചു; രമേശ് നാരായണനെതിരെ വിമർശനം.

Online Vartha
Online Vartha
Online Vartha

കൊച്ചി :സോഷ്യൽ മീഡിയയിൽ ഇപ്പോൾ ചർച്ചയാകുന്നത് ആസിഫ് അലിയും രമേശ് നാരായണിന് പുരസ്കാരം നൽകുന്നതുമായ ബന്ധപ്പെട്ട ഒരു വീഡിയോയാണ് ‘ കഴിഞ്ഞദിവസം കൊച്ചിയിൽ മനോരഥങ്ങൾ എന്ന ചിത്രത്തിൻറെ ട്രെയിലർ ലോഞ്ച് വേദിയിലാണ് ഈ സംഭവം അരങ്ങേറിയത്.9 കഥകളെ ആസ്പദമാക്കിയുള്ള ആന്തോളജി ചിത്രമാണ് മനോരഥങ്ങൾ..ഇതിലെ ഒരു സീരീസായ ‘ സ്വർഗം തുറക്കുന്ന സമയം’ എന്ന ചിത്രത്തില്‍ സംഗീതം നല്‍കിയത് സംഗീതജ്ഞന്‍ രമേഷ് നാരായണ്‍ ആയിരുന്നു. അദ്ദേഹത്തിന് ചടങ്ങില്‍ പുരസ്കാരം നല്‍കാന്‍ നടന്‍ ആസിഫ് അലിയെയാണ് ക്ഷണിച്ചത്.

ആസിഫ് അലി വരുകയും രമേഷ് നാരായണിന് പുരസ്കാരം നല്‍കുകയും ചെയ്തു. എന്നാല്‍ ഒരു താല്‍പ്പര്യവും ഇല്ലാതെ ആസിഫിന്‍റെ മുഖത്ത് പോലും നോക്കാതെ പുരസ്കാരം വാങ്ങിയ രമേഷ് ആസിഫിന് ഹസ്തദാനവും നല്‍കുന്നില്ല. പിന്നാലെ സംവിധായകന്‍ ജയരാജിനെ രമേഷ് നാരായണ്‍ തന്നെ വിളിച്ച് ആ പുരസ്കാരം ജയരാജിന്‍റെ കൈയ്യില്‍ നല്‍കി വാങ്ങുന്നത് കാണാം. സദസിന് നേരെ തിരിച്ച് വച്ച് ഔദ്യോഗികമായ രീതിയിലാണ് അത് വാങ്ങിയത്. ഇതിലൂടെ ആസിഫിനെ അപമാനിക്കുകയാണ് സംഗീതജ്ഞന്‍ ചെയ്തത് എന്നാണ് സോഷ്യല്‍ മീഡിയയില്‍ ഉയരുന്ന വിമര്‍ശനം. ഇതിനകം വീഡിയോ വൈറലായി കഴിഞ്ഞു.

 

 

RELATED ARTICLES
- Advertisment -
Online Vartha
- Advertisment -
Online Vartha

Most Popular

error: Content is protected !!