Saturday, March 15, 2025
Online Vartha
HomeHealthപരിശോധനക്കയച്ച ശരീരഭാഗങ്ങള്‍ ആക്രിക്കാരന്റെ കൈയില്‍; തിരുവനന്തപുരം മെഡി. കോളജില്‍ വന്‍ വീഴ്ച

പരിശോധനക്കയച്ച ശരീരഭാഗങ്ങള്‍ ആക്രിക്കാരന്റെ കൈയില്‍; തിരുവനന്തപുരം മെഡി. കോളജില്‍ വന്‍ വീഴ്ച

Online Vartha
Online Vartha
Online Vartha

തിരുവനന്തപുരം : മെഡിക്കല്‍ കോളജില്‍ വന്‍ സുരക്ഷാ വീഴ്ച. ശസ്ത്രക്രിയക്ക് ശേഷം രോഗ നിര്‍ണയത്തിനയച്ച ശരീരഭാഗങ്ങള്‍ (സ്‌പെസിമെന്‍) ആക്രിക്കാരന്‍ മോഷ്ടിച്ചു. 17 രോഗികളുടെ ശരീര ഭാഗങ്ങളാണ് ആക്രിക്കാരന്റെ കൈയില്‍ നിന്ന് കണ്ടെത്തിയത്. ഇയാളെ പോലീസ് കസ്റ്റഡിയിലെടുത്തു.

 

ശസ്ത്രക്രിയ നടത്തിയവരുടെ രോഗ നിര്‍ണയം നടത്തുന്നതിനാണ് സ്‌പെസിമെനുകള്‍ പരിശോധനക്കയക്കുന്നത്. ഇന്നലെ ശസ്ത്രക്രിയ പൂര്‍ത്തിയാക്കിയ രോഗികളുടെ ശരീരഭാഗങ്ങളായിരുന്നു ഇന്ന് അയച്ചത്. ഇതാണ് മോഷണം പോയത്. ആംബുലന്‍സില്‍ ഡ്രൈവറും ആശുപത്രിയിലെ ഒരു ജീവനക്കാരനുമാണ് പരിശോധനക്കായി ശരീരഭാഗങ്ങള്‍ കൊണ്ടുപോകാറുള്ളത്. പതിവുപോലെ പരിശോധനക്ക്കൊണ്ടുപോകുന്നതിനിടെയാണ് മോഷണ വിവരം അറിഞ്ഞത്. ഉടന്‍ പോലീസില്‍ വിവരം അറിയിക്കുകയായിരുന്നു.

 

പിടിയിലായ ആക്രിക്കാരനെ വിശദമായി ചോദ്യം ചെയ്തുവരികയാണ്. ശരീരഭാഗങ്ങളാണെന്നറിയാതെയാണ് മോഷ്ടിച്ചതെന്നാണ് പ്രഥമിക വിവരം. സ്‌പെസിമെനുകള്‍ എങ്ങനെ ആക്രിക്കാരന് കിട്ടിയെന്നതില്‍ ദുരൂഹത തുടരുകയാണ്.

RELATED ARTICLES
- Advertisment -
Online Vartha
- Advertisment -
Online Vartha

Most Popular

error: Content is protected !!