തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയൻ്റെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസിന് ബോംബ് ഭീഷണി. തമ്പാനൂർ പൊലീസ് സ്റ്റേഷനിലാണ് ഇമെയിലായി ഭീഷണി സന്ദേശം എത്തിയത്. ആരാണ് ഇത് അയച്ചത് എന്നടക്കമുള്ള കാര്യങ്ങൾ പൊലീസ് അന്വേഷിച്ച് വരികയാണ്. അതേസമയം ക്ലിഫ് ഹൗസിൽ പരിശോധന നടക്കുകയാണ്. ഡോഗ് സ്‌ക്വാഡും ബോംബ് സ്‌ക്വാഡും സ്ഥലത്ത് പരിശോധന ആരംഭിച്ചു. ഉന്നത പൊലീസ് ഉദ്യോഗസ്ഥരടക്കം സ്ഥലത്തെത്തിയിട്ടുണ്ട്.






