Wednesday, October 15, 2025
Online Vartha
HomeKeralaപൊള്ളുന്ന വില ; വെളിച്ചെണ്ണ കിലോയ്ക്ക് 450 രൂപ കടന്നു

പൊള്ളുന്ന വില ; വെളിച്ചെണ്ണ കിലോയ്ക്ക് 450 രൂപ കടന്നു

Online Vartha
Online Vartha

തിരുവനന്തപുരം : ചില്ലറവിപണിയില്‍ 450രൂപ കടന്ന് വെളിച്ചെണ്ണ വില. ഒരു മാസത്തിനിടെ വെളിച്ചെണ്ണ വിലയില്‍ കിലോയ്ക്ക് 100 രൂപയുടെ വര്‍ധനവാണ് ഉണ്ടായത്. ‘ മൊത്ത വിപണിയില്‍ ഇന്നലെ വെളിച്ചെണ്ണ വില ക്വിന്റലിന് 38200 രൂപയെത്തി. കൊപ്രാക്ഷാമം തുടര്‍ന്നാല്‍ ഓണക്കാലമെത്തുമ്പോള്‍ വെളിച്ചെണ്ണ വില 500 എത്താനും സാധ്യതയുണ്ട്.കേരളത്തിലേക്ക് പ്രധാനമായും തേങ്ങയും, കൊപ്രയും എത്തുന്ന തമിഴ്‌നാട്ടില്‍ ഉണ്ടായ ക്ഷാമമാണ് കേരളത്തിലെ വെളിച്ചെണ്ണ വിപണിയെ പൊള്ളിക്കുന്നത്. ചില്ലര വിപണിയില്‍ ഒരു കിലോ വെളിച്ചെണ്ണയ്ക്ക് 450 മുതല്‍ 470 രൂപ വരെയാണ് വില. മൊത്ത വിപണിയിലും ഓരോ ദിവസം കഴിയുന്തോറും വില കൂടുകയാണ്.

RELATED ARTICLES
- Advertisment -
Online Vartha

Most Popular

error: Content is protected !!