കിളിമാനൂർ :പുതിയകാവിൽ വാഹന അപകടത്തിൽ വയോധിക മരിച്ചു.അടയമൺ കുന്നിൽ വീട്ടിൽ കുഞ്ഞൻ ആശാരിയുടെയും ചെല്ലമ്മയുടെയും മകളായ ലതിക (68)ആണ് മരിച്ചത്.പള്ളിക്കലില്‍ നിന്നും കിളിമാനൂരിലേയ്‌ക്ക് വരികയായിരുന്ന ഉണ്ണി കൃഷ്ണൻ എന്ന സ്വകാര്യ ബസ് പുതിയകാവില്‍ നിര്‍ത്തി ആളെ ഇറക്കിയ ശേഷം മുന്നോട്ടെടുത്തപ്പോള്‍ ലതികയെ തട്ടുകയും ബസിനടിയിലേക്ക് വീഴുകയുമായിരുന്നു.ഇവരെ ഉടനെ വെഞ്ഞാറമൂട്ടിലെ സ്വകാര്യ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. കിളിമാനൂര്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്