Tuesday, July 1, 2025
Online Vartha
HomeTrivandrum Ruralക്ഷേത്രത്തിൽ മോഷണത്തിനായി എത്തി;സിസിടിവി കണ്ടതോടെ ഭക്തിമാർഗ്ഗം കുളിച്ച് പ്രാർത്ഥിച്ച് കള്ളന്റെ മടക്കം; സംഭവം തിരുവനന്തപുരത്ത്

ക്ഷേത്രത്തിൽ മോഷണത്തിനായി എത്തി;സിസിടിവി കണ്ടതോടെ ഭക്തിമാർഗ്ഗം കുളിച്ച് പ്രാർത്ഥിച്ച് കള്ളന്റെ മടക്കം; സംഭവം തിരുവനന്തപുരത്ത്

Online Vartha

തിരുവനന്തപുരം: ക്ഷേത്രത്തില്‍ മോഷ്ടിക്കാനെത്തി സിസിടിവി കണ്ടതോടെ കള്ളൻ ഭക്തനായി മാറി. തിരുവനന്തപുരത്തെ പാറശ്ശാലയിലെ അയിര ചൂണ്ടിക്കല്‍ ശ്രീധര്‍മശാസ്താ ക്ഷേത്രത്തിലാണ് സംഭവം നടന്നത്. ക്ഷേത്രത്തില്‍ മോഷ്ടിക്കാനെത്തിയ യുവാവ് സിസിടിവി കണ്ടതോടെ മോഷണ ശ്രമം ഉപേക്ഷിക്കുകയായിരുന്നുകഴിഞ്ഞ ദിവസം രാത്രിയാണ് സംഭവം നടന്നത്. മോഷണ ലക്ഷ്യത്തോടെ തന്നെയായിരുന്നു യുവാവ് ക്ഷേത്രത്തിലേക്ക് എത്തിയത്. ക്ഷേത്ര മതില്‍ ചാടിക്കടന്നാണ് ഇയാള്‍ അകത്തു കയറിത്. തുടര്‍ന്ന് ശ്രീകോവിലിന്റെ പൂട്ട് തകര്‍ക്കുകയും ക്ഷേത്ര കമ്മിറ്റി ഓഫീസിനുള്ളില്‍ കയറി സാധനങ്ങള്‍ വലിച്ചിടുകയും ചെയ്തു. ഇതിനിടെയാണ് ക്ഷേത്രത്തില്‍ സിസിടിവി സ്ഥാപിച്ചിരിക്കുന്നത് ഇയാളുടെ ശ്രദ്ധയില്‍പ്പെട്ടത്. മോഷണം നടത്തിയാല്‍ പിടിവീഴുമെന്ന് മനസിലാക്കിയതോടെ ഇയാള്‍ ‘ഭക്തിമാര്‍ഗം’ സ്വീകരിക്കുകയായിരുന്നു.

ക്ഷേത്ര കോമ്പൗണ്ടിനുള്ളിലെ കിണറ്റില്‍ നിന്ന് വെള്ളം കോരിക്കുടിച്ച ഇയാള്‍ കുളിക്കുകയും ചെയ്തു. അതിന് ശേഷം ക്ഷേത്രത്തില്‍ തൊഴുത് മടങ്ങുകയും ചെയ്തു. ഇതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.

RELATED ARTICLES
- Advertisment -
Online Vartha
- Advertisment -
Online Vartha

Most Popular

error: Content is protected !!