തിരുവനന്തപുരം: നിയന്ത്രണം വിട്ട കാർ ബൈക്കുകളിലേക്ക് ഇടിച്ചുകയറി ബൈക്ക് യാത്രികന്‍ മരിച്ചു. തിരുവനന്തപുരം കഴക്കൂട്ടം-കാരോട് ദേശീയപാതയില്‍ മുക്കോലയില്‍ ആണ് അപകടം. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ മറ്റൊരു സ്‌കൂട്ടര്‍ യാത്രക്കാരന്‍ ചികിത്സയിലാണ്.
കാഞ്ഞിരംകുളം മുളനിന്ന പൊട്ടക്കുളം വീട്ടില്‍ മാധവന്റെയും ജയയുടെയും മകന്‍ എം.ജെ. രതീഷ് കുമാര്‍ (40) ആണ് അപകടത്തില്‍ മരിച്ചത്. ചൊവ്വര സ്വദേശി മണിപ്രദീപിനാണ് ഗുരുതരമായി പരിക്കേറ്റത്. കാര്‍ സഞ്ചരിച്ചിരുന്ന അതേ ദിശയിലൂടെ പോവുകയായിരുന്ന ഇരുചക്രവാഹനങ്ങളെ പിന്നില്‍നിന്ന് ഇടിച്ചിടുകയായിരുന്നു.