തിരുവനന്തപുരം: പാറശ്ശാലയിൽ ക്ലാസ് നടക്കുന്നതിനിടയിൽ സീലിങ് ഇളകി വീണു. പാറശ്ശാല ചെറുവരക്കോണം സിഎസ്‌ഐ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലീഗൽ സ്റ്റഡീസിലായിരുന്നു അപകടം. ആർക്കും സാരമായി പരിക്കുകളില്ല.ചൊവാഴ്ച്ചരാവിലെ പത്തരയോടെയാണ് അപകടമുണ്ടായത്. ഒന്നാം വർഷ ബി.എ എൽ എൽ ബി ക്ലാസ്സിലായിരുന്നു അപകടം. സീലിങ് ഇളകിവീണ സമയത്ത് 35ഓളം കുട്ടികളാണ് ക്ലാസിലുണ്ടായിരുന്നത് .