തിരുവനന്തപുരം: ടെറുമൊ പെൻപോൾ എംപ്ലോയിസ് സംഘിൻ്റെ (ബി എം എസ് ) സ്നേഹ കൂട്ടായ്മയിൽ പങ്കെടുത്ത എൻഡിഎ സ്ഥാനാർത്ഥി രാജീവ് ചന്ദ്രശേഖർ ജീവനക്കാരുടെ സ്നേഹാദരം ഏറ്റുവാങ്ങി. സംഘടന ഡെപ്യൂട്ടി ജനറൽ സെക്രട്ടറി ഗോപകുമാർ സ്വാഗതം പറഞ്ഞു. ചടങ്ങിൽ ടെറുമൊ പെൻപോളിൽ നിന്ന് 34 വർഷത്തെ സേവനത്തിന് ശേഷം വിരമിച്ച ടെക്നീഷ്യൻ രാധാമണിക്ക് ജീവനക്കാർ ഉപഹാരം നൽകി. എംപ്ലോയിസ് സംഘിൽ ചേർന്ന പുതിയ അംഗങ്ങളെ രാജീവ് ചന്ദ്രശേഖർ സ്വീകരിച്ചു. ജനറൽ സെകട്ടറി പി.ജി. അനിൽ, വൈസ് പ്രസിഡൻ്റ് ഉദയൻ, രാജേശ്വരി, ശിവകുമാർ തുടങ്ങിയവർ പങ്കെടുത്തു.