കഴക്കൂട്ടം: ആന്ധ്രയിൽ നിന്നെത്തിയ ശബരിമല തീർത്ഥാടകർ യാത്ര ചെയ്ത കാർ നിയന്ത്രണം വിട്ട് പോസ്റ്റിലിടിച്ച് നാലു പേർക്ക് പരിക്ക്. ഇവരെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചൊവ്വ രാവിലെ കഴക്കൂട്ടം ചന്തവിളയിലാണ് അപകടം. ശ്രീനു (55), ചിട്ടി ബാബു (52),സേത് ബാബു (43), ശ്രീധർ (42) എന്നിവരാണ് ആശുപത്രിയിൽ ചികിത്സയിലുള്ളത്. പരിക്കേറ്റവരിൽ ശ്രീനുവിൻ്റെ തലയ്ക്ക് സാരമായ പരിക്കുണ്ട്.






