നെയ്യാറ്റിൻകര: നെയ്യാറ്റിന്‍കരയിലെ കുന്നത്തുകാല്‍ ചാവടിയില്‍ മതില്‍ ഇടിഞ്ഞുവീണ് രണ്ട് കുട്ടികൾക്ക് ഗുരുതര പരിക്ക്. ചാവടി സ്വദേശികളായ ഭഗത് (8) ഋതിക് (3) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഋതിക്കിന് തുടയെല്ലിനാണ് പരിക്കേറ്റത്.
ആശുപത്രിയില്‍ പോയി തിരികെ വരുന്ന വഴിയാണ് മതില്‍ ഇടിഞ്ഞ് വീണത്. ഒരു കടയുടെ മുന്നില്‍ നില്‍ക്കുകയായിരുന്നു കുട്ടികൾ. ഇതിനിടെ മഴയില്‍ കുതിര്‍ന്ന മതില്‍ ഇടിഞ്ഞ് വീഴുകയായിരുന്നു. അപകടം നടന്നയുടൻ രണ്ടു പേരെയും കാരക്കോണം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചിരുന്നുവെങ്കിലും വിദഗ്ധ ചികിത്സയ്ക്കായി ഇരുവരെയും തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി