Tuesday, September 17, 2024
Online Vartha
HomeTechnologyചന്ദ്രനിലെ ജലം തൻ മാത്രാ രൂപത്തിലെന്ന് ചൈന

ചന്ദ്രനിലെ ജലം തൻ മാത്രാ രൂപത്തിലെന്ന് ചൈന

Online Vartha
Online Vartha
Online Vartha

ജലം ഏത് രൂപത്തിലാണ് ചാന്ദോപരിതലത്തിലുള്ളത് എന്ന കാര്യത്തില്‍ വ്യക്തതക്കുറവുമുണ്ടായിരുന്നു. എന്നാല്‍ തന്‍മാത്രാ രൂപത്തിലുള്ള ജലം ചന്ദ്രനിലുണ്ട് എന്ന് ചൈന ഭൗതിക തെളിവുകളോടെ ഇപ്പോള്‍ കണ്ടെത്തിയിരിക്കുകയാണ്. ചന്ദ്രനില്‍ നിന്ന് ചൈനയുടെ ചാങ്ഇ-5 പേടകം ശേഖരിച്ച മണ്ണ് വിശകലനം ചെയ്‌താണ് ഈ കണ്ടെത്തല്‍ എന്ന് രാജ്യാന്തര മാധ്യമമായ സിഎന്‍എന്‍ റിപ്പോര്‍ട്ട് ചെയ്‌തു. നേച്ചര്‍ ആസ്ട്രോണമി ജേണല്‍ ഇത് സംബന്ധ് ചൈനീസ് ശാസ്ത്രജ്ഞരുടെ പഠനം പ്രസിദ്ധീകരിച്ചിട്ടുണ്ട്. തന്‍മാത്രാ രൂപത്തിലുള്ള (H20) ജലം ചന്ദ്രനിലുണ്ട് എന്നാണ് അവിടെ നിന്ന് ചാങ്ഇ-5 പേടകം ശേഖരിച്ച മണ്ണില്‍ നിന്ന് കണ്ടെത്തിയിരിക്കുന്നത് എന്നാണ് ചൈനീസ് ശാസ്ത്രജ്ഞരുടെ അവകാശവാദം. ജലത്തിന്‍റെ സാന്നിധ്യമേയില്ല എന്ന് മുമ്പ് കരുതിയിരുന്ന ചാന്ദ്ര ഭാഗത്ത് നിന്നാണ് ചാങ്ഇ-5 പേടക സാംപിള്‍ ശേഖരിച്ചത്. തന്‍മാത്രാ രൂപത്തിലുള്ള വെള്ളത്തിന് പുറമെ ധാതുവിന്‍റെയും അമോണിയയുടേയും സാന്നിധ്യം മണ്ണിന്‍റെ സാംപിളില്‍ നിന്ന് കണ്ടെത്തിയിട്ടുണ്ട്. നിഗൂഢമായ ഈ ധാതുവിന് ULM-1 എന്നാണ് പേര് നല്‍കിയിരിക്കുന്നത് എന്ന് നേച്ചര്‍ ആസ്ട്രോണമി ജേണല്‍ 2024 ജൂലൈ 16ന് പ്രസിദ്ധീകരിച്ച പഠനത്തില്‍ പറയുന്നു.

 

RELATED ARTICLES
- Advertisment -
Online Vartha
- Advertisment -
Online Vartha

Most Popular

error: Content is protected !!