തിരുവനന്തപുരം : കോണ്‍ഗ്രസ് നേതാക്കളില്‍ പ്രമുഖനായ തമ്പാനൂര്‍ സതീഷും വനിത നേതാവ് പത്മിനി തോമസും പാര്‍ട്ടി വിട്ടു. ബിജെപിയില്‍ ചേരാനായി ഇദ്ദേഹം തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസിലെത്തി . ഇന്നലെ തന്നെ ബിജെപി നേതൃത്വം ഒരു വിഭാഗം കോണ്‍ഗ്രസ് നേതാക്കള്‍ പാര്‍ട്ടി വിട്ട് തങ്ങള്‍ക്കൊപ്പം വരുമെന്ന് വ്യക്തമാക്കിയിരുന്നു.തിരുവനന്തപുരം ഡിസിസി മുന്‍ ജനറല്‍ സെക്രട്ടറിയായിരുന്ന തമ്പാനൂര്‍ സതീഷ് കഴിഞ്ഞ ദിവസം പാര്‍ട്ടിയിലെ എല്ലാ സ്ഥാനങ്ങളും രാജിവച്ചിരുന്നു. പാര്‍ട്ടിയില്‍ നിന്ന് രാജിവെക്കുന്നുവെന്ന് വ്യക്തമാക്കിയ അദ്ദേഹം സിപിഎമ്മിലേക്കോ ബിജെപിയിലേക്കോ പോകില്ലെന്നാണ് വ്യക്തമാക്കിയിരുന്നത്.തിരുവനന്തപുരം ലോക്സഭാ മണ്ഡലത്തിലെ ബിജെപി സ്ഥാനാര്‍ത്ഥി രാജീവ് ചന്ദ്രശേഖറിനൊപ്പമാണ് പദ്മിനി തോമസ് ബിജെപിയുടെ തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസിലെത്തിയത്.ബി ജെ പി യിലേക്കെത്തിയ കോൺഗ്രസ് നേതാക്കളായ തമ്പാനൂർ സതീഷ്, പദ്മിനി തോമസ് തുടങ്ങിയവർ കെ. സുരേന്ദ്രൻ, ഒ.രാജഗോപാൽ, സ്ഥാനാർത്ഥി കേന്ദ്ര മന്ത്രി രാജീവ് ചന്ദ്രശേഖർ, വി.വി. രാജേഷ്, തുടങ്ങിയ എൻഡിഎ നേതാക്കൾ മികച്ച സ്വീകരണമാണ് നൽകിയത്.