തിരുവനന്തപുരം :ഏഴു വയസുകാരനെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കിയ കേസിൽ നൃത്ത അദ്ധ്യാപകനായ കൊല്ലം തുളസിമുക്ക് പ്ലാവിള വീട്ടിൽ സുനിൽ കുമാറിന് (46) അമ്പത്തിരണ്ട് വർഷം കഠിന തടവും മുന്ന് ലക്ഷത്തി ഇരുപത്തിഅയ്യായിരം -രൂപ പിഴയും തിരുവനന്തപുരം അതി വേഗ സ്പെഷ്യൽ കോടതി ജഡ്ജ് അഞ്ചു മീര ബിർള ശിക്ഷിച്ചു .പിഴ അടച്ചില്ലെങ്കിൽ മൂന്നര വർഷം വെറും തടവ് അനുഭവിക്കണം .പിഴ അതിജീവിതയ്ക്ക് നൽകണം.അധ്യാപകനായ പ്രതി യാതൊരു ദയയും അർഹിക്കുന്നില്ലെന്ന് ജഡ്ജ് വിധി ന്യായത്തിൽ പറഞ്ഞു.അധ്യാപകൻ എന്ന നിലയിൽ കുട്ടികൾ നൽകിയ വിശ്വാസത്തെയാണ് പ്രതി നഷ്ടപ്പെടുത്തിയതെന്നും വിധി ന്യായത്തിൽ പറയുന്നു
2017-19-വരെയുള്ള കാലഘട്ടത്തിൽ -കുട്ടി നൃത്തം പഠിക്കാൻ പോയത്. നൃത്തം പഠിപ്പിക്കുന്ന ഹോളിലിനു അകത്തുള്ള മുറിക്കുളിൽ കയറ്റി നിരവധി തവണ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാകിയെന്നാണ് പ്രോസിക്യൂഷൻ കേസ്. നൃത്തം പഠിക്കാൻ പോകുന്നില്ലെന്ന് വീട്ടുകാരോട് പറഞ്ഞെങ്കിലും മടിയാണെന്ന് കരുതി വീണ്ടും വിട്ടു.പ്രതിയുടെ ഭീഷണി കാരണം കുട്ടി പുറത്ത് പറഞ്ഞില്ല. അനുജനെയും കൂടെ ട്യൂഷന് വിടാൻ വീട്ടുകാർ ഒരുങ്ങിയപ്പോഴാണ് അനുജനെക്കൂടി പ്രതി പീഡിപ്പിക്കുമെന്ന് ഭയന്നാണ് കുട്ടി പീഡന വിവരം പുറത്ത് പറഞ്ഞത്. പാങ്ങോട് പോലീസ് സ്റ്റേഷൻ ഇൻസ്‌പെക്ടമാരായ സുനീഷ്. എൻ, സുരേഷ് എം. ആർ എന്നിവരാണ് അന്വേഷണം നടത്തിയത്.