Thursday, November 21, 2024
Online Vartha
HomeHealthവിറ്റാമിൻ എ യുടെ കുറവ് ;ശരീരത്തിൽ ഈ ലക്ഷണങ്ങൾ ഉണ്ടോ !

വിറ്റാമിൻ എ യുടെ കുറവ് ;ശരീരത്തിൽ ഈ ലക്ഷണങ്ങൾ ഉണ്ടോ !

Online Vartha
Online Vartha
Online Vartha

നമ്മുടെ ശരീരത്തിൽ പ്രധാനപ്പെട്ട വിറ്റാമിനാണ് വിറ്റാമിന്‍ ‘എ’. കാഴ്ച ശക്തി കൂട്ടാനും കണ്ണിന്‍റെ ആരോഗ്യത്തിനും രോഗ പ്രതിരോധശക്തി കൂട്ടാനും ചര്‍മ്മത്തിന്‍റെ ആരോഗ്യത്തിനുമൊക്കെ വിറ്റാമിന്‍ എ പ്രധാനമാണ്. വിറ്റാമിൻ എയുടെ കുറവ് പല ആരോഗ്യപ്രശ്നങ്ങളും ഉണ്ടാക്കാം. വിറ്റാമിന്‍ എയുടെ കുറവ് സൂചിപ്പിക്കുന്ന ചില ലക്ഷണങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം.

 

 

1. കാഴ്ച കുറവ്

മങ്ങിയ വെളിച്ചത്തിലേയ്ക്ക് നോക്കുമ്പോള്‍ കാഴ്ച കുറവ് അനുഭവപ്പെടുന്നത് വിറ്റാമിന്‍ എയുടെ കുറവിനെ സൂചിപ്പിക്കുന്ന ഒരു പ്രധാന ലക്ഷണമാണ്.

 

2. വരണ്ട ചര്‍മ്മം

വരണ്ട, പരുക്കൻ ചർമ്മവും, ചര്‍മ്മത്തിലെ ചൊറിച്ചിലും വിറ്റാമിന്‍ എയുടെ കുറവിനെയായിരിക്കാം സൂചിപ്പിക്കുന്നത്.

 

3. കണ്ണിലെ പാടുകള്‍

കണ്ണുകളുടെ കൺജങ്ക്റ്റിവയിൽ വെളുത്തതോ ചാരനിറത്തിലുള്ളതോ ആയ പാടുകളും കുത്തുകളും വിറ്റാമിന്‍ എയുടെ കുറവിനെ സൂചിപ്പിക്കുന്നതാണ്.

 

4. കണ്ണുകള്‍ ഡ്രൈ ആവുക

കണ്ണില്‍ ചുവപ്പ്, വേദന, കണ്ണുകള്‍ ഡ്രൈ ആവുക, കണ്ണിന് ചൂട് അനുഭവപ്പെടുന്നതുമൊക്കെ വിറ്റാമിന്‍ എയുടെ കുറവു മൂലം ഉണ്ടാകുന്നതാണ്.

 

5. രോഗ പ്രതിരോധശേഷി കുറയുക

വിറ്റാമിൻ എയുടെ കുറവ് രോഗപ്രതിരോധ സംവിധാനത്തെ ദുർബലപ്പെടുത്തുന്നു

6. നഖങ്ങള്‍ പെട്ടെന്ന് പൊട്ടി പോകാം

വിറ്റാമിന്‍ എയുടെ കുറവ് മൂലം നഖങ്ങള്‍ പെട്ടെന്ന് പൊട്ടി പോകാനും എല്ലുകളുടെ ആരോഗ്യം മോശമാകാനും സാധ്യതയുണ്ട്.

7. മുറുവുകള്‍ ഉണങ്ങാന്‍ സമയമെടുക്കുക

മുറുവുകള്‍ ഉണങ്ങാന്‍ സമയമെടുക്കുന്നതും നിസാരമായി കാണേണ്ട.

8. തലമുടി കൊഴിയുക

വിറ്റാമിന്‍ എയുടെ കുറവ് മൂലം ചിലരില്‍ തലമുടി കൊഴിച്ചിലും ഉണ്ടാകാം.

9. അമിത ക്ഷീണം, ശരീരഭാരം കുറയുക

അമിത ക്ഷീണവും അകാരണമായി ശരീരഭാരം കുറയുന്നതും വിറ്റാമിന്‍ എയുടെ കുറവിനെയാകാം സൂചിപ്പിക്കുന്നത്.

 

വിറ്റാമിന്‍ എ അടങ്ങിയ ഭക്ഷണങ്ങള്‍:

ചീര, ക്യാരറ്റ്, മധുരക്കിഴങ്ങ്, തക്കാളി, പാലുൽപ്പന്നങ്ങൾ, മത്സ്യം, മുട്ട, ആപ്രിക്കോട്ട് തുടങ്ങിയവയില്‍ വിറ്റാമിന്‍ എ ധാരാളം അടങ്ങിയിട്ടുണ്ട്.

RELATED ARTICLES
- Advertisment -
Online Vartha
- Advertisment -
Online Vartha

Most Popular

error: Content is protected !!