Sunday, December 22, 2024
Online Vartha
HomeTrivandrum Ruralഅവധൂതയാത്രയ്ക്ക് പോത്തൻകോട് ഭക്തിസാന്ദ്രമായ സ്വീകരണം

അവധൂതയാത്രയ്ക്ക് പോത്തൻകോട് ഭക്തിസാന്ദ്രമായ സ്വീകരണം

Online Vartha
Online Vartha
Online Vartha

പോത്തൻകോട് : ശ്രീകരുണാകരഗുരുവിന്റെ ത്യാഗഭൂമികകളിലൂടെയുളള ശിഷ്യപരമ്പരയുടെ അവധൂതയാത്രയ്ക്ക് പോത്തൻകോടിന്റെ മണ്ണിൽ ഭക്തിസാന്ദ്രമായ സ്വീകരണം. പോത്തൻകോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.ആർ. അനിൽകുമാറിന്റെ നേതൃത്വത്തിൽ കക്ഷിരാഷ്ട്രീയഭേദമന്യേ ജനപ്രതിനിധികളും ഗുരുഭക്തരും നാട്ടുകാരുമടക്കം ആയിരകണക്കിന് പേരാണ് സ്വീകരണം നൽകാൻ പോത്തൻകോട് മുതൽ ശാന്തിഗിരി വരെ തടിച്ചുകൂടിയത്. പോത്തൻകോട് ബസ് ടെർമിനലിൽ മണിക്കൂറുകൾ കാത്തുനിന്നാണ് ജനപ്രതിനിധികളും നാട്ടുകാരും യാത്രാസംഘത്തെ വരവേറ്റത്. ശാന്തിഗിരി ആശ്രമം പ്രസിഡന്റ് സ്വാമി ചൈതന്യ ജ്ഞാന തപസ്വി, ജനറൽ സെക്രട്ടറി സ്വാമി ഗുരുരത്നം ജ്ഞാന തപസ്വി എന്നിവരും ഗുരുധർമ്മപ്രകാശസഭ അംഗങ്ങളും ബ്രഹ്മചരി ബ്രഹ്മചാരിണികളും ഗൃഹസ്ഥശിഷ്യരുമടക്കം മൂന്നൂറോളം പേരാണ് യാത്രസംഘത്തിലുണ്ടായിരുന്നത്. നാട്ടുകാർ ഗുരുവിനെ വരവേൽക്കും വിധമാണ് അവധൂതയാത്രയെ വരവേറ്റത് . സന്ന്യാസിമാരെ ഹാരമണിയിച്ചും പുഷ്പവൃഷ്ടി നടത്തിയും വഴിയോരങ്ങളിൽ കുടിവെളളം വിതരണം ചെയ്തും ക്ഷീണിതരായ യാത്രികർക്ക് വിശറികൾ സമ്മാനിച്ചും ശീതീകരിച്ച വ്യാപാരസ്ഥാപനങ്ങളിലെ വാതിലുകൾ തുറന്നും നാടിന്റെ സ്നേഹം നാട്ടുകാർ പ്രകടിപ്പിച്ചു.

പോത്തൻകോട് ബ്ലോക്ക് പഞ്ചായത്തംഗം മലയിൽകോണം സുനിൽ, ബിജെപി ജില്ലാ ട്രഷറർ എം.ബാലമുരളി,മാണിക്കൽ ഗ്രാമപഞ്ചായത്ത് സ്ഥിരം സമിതി അംഗം ആർ.സഹീറത്ത്ബീവി, കോലിയക്കോട് മഹീന്ദ്രൻ, പൂലന്തറ കിരൺദാസ്, എം.വിജയകുമാർ തുടങ്ങിയവർ വരവേൽപ്പ് ചടങ്ങിൽ പങ്കെടുത്തു.

പോത്തൻകോട് നിന്നും പദയാത്രയായി ശാന്തിഗിരിയിലത്തി പ്രാർത്ഥനാസങ്കൽപ്പങ്ങളോടെ യാത്ര സഹകരണമന്ദിരത്തിൽ സമർപ്പിച്ചു. ഗുരുസ്ഥാനീയ ശിഷ്യപൂജിത അമൃത ജ്ഞാന തപസ്വിനി യാത്രാസംഘത്തെയും ഗുരുഭക്തരെയും അഭിസംബോധന ചെയ്തു സംസാരിച്ചു. ഗുരു ജനിച്ച ചന്ദിരൂരിൽ നിന്നും മെയ് 1 ന് ആരംഭിച്ച അവധൂതയാത്രയ്ക്ക് ശനിയാഴ്ച ശാന്തിഗിരിയിൽ സമാപനമായി. ഗുരുവിന്റെ ആദിസങ്കൽപ്പലയന വാർഷികമായ നവഒലി ജ്യോതിർദിനത്തോടനുബന്ധിച്ച് ആ ത്യാഗജീവിതത്തെ ലോകത്തിന് മുന്നിൽ പ്രകാശിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് അവധൂതയാത്ര സംഘടിപ്പിച്ചത്. മെയ് 6 നാണ് നവഒലി ജ്യോതിർദിനം.

RELATED ARTICLES
- Advertisment -
Online Vartha
- Advertisment -
Online Vartha

Most Popular

error: Content is protected !!