Monday, December 23, 2024
Online Vartha
HomeKeralaതനിക്കൊപ്പമുള്ള ഫോട്ടോ ഉപയോഗിക്കരുത് - ടോവിനോ തോമസ്

തനിക്കൊപ്പമുള്ള ഫോട്ടോ ഉപയോഗിക്കരുത് – ടോവിനോ തോമസ്

Online Vartha
Online Vartha
Online Vartha

തൃശ്ശൂർ : അഭ്യർത്ഥനയുമായി ടൊവിനോ തോമസ് .തിരഞ്ഞെടുപ്പ് പ്രചാരണത്തിന് തനിക്കൊപ്പമുള്ള ചിത്രങ്ങളോ തന്റെ ഫോട്ടോയോ ഉപയോഗിക്കരുതെന്ന് ടൊവിനോ തോമസ്. സോഷ്യൽ മീഡിയയിലൂടെയാണ് താരം ഇക്കാര്യം അറിയിച്ചിരിക്കുന്നത്. തിരഞ്ഞെടുപ്പ് കമ്മീഷൻറെ ‘സിസ്റ്റമാറ്റിക് വോട്ടേഴ്‌സ് എഡ്യൂക്കേഷൻ ആൻഡ് ഇലക്ടറൽ പാർട്ടിസിപേഷൻ’ അംബാസിഡർ ആയതിനാലാണ് ഇതെന്നും താരം വ്യക്തമാക്കി.

 

 

നേരത്തെ എൽ.ഡി.എഫ് സ്ഥാനാർഥി വി.എസ് സുനിൽ കുമാർ ടൊവിനോയ്ക്കൊപ്പമുള്ള ചിത്രം സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരുന്നു. സിനിമാ ലൊക്കേഷനിലെത്തി ടൊവിനോയെ കണ്ട ശേഷമായിരുന്നു സുനിൽ കുമാറിന്റെ കുറിപ്പ്. ഇരുവരും തമ്മിലുള്ള സൗഹൃദത്തെക്കുറിച്ചായിരുന്നു കുറിപ്പ്. വിജയാശംസകൾ നേർന്നാണ് ടൊവിനോ യാത്രയാക്കിയതെന്നും പ്രിയ സുഹൃത്തിന്റെ സ്നേഹത്തിന് നന്ദിയെന്നും സുനിൽ കുമാർ കുറിച്ചിരുന്നു. എന്നാൽ ഇപ്പോൾ ഈ കുറിപ്പ് നീക്കം ചെയ്യപ്പെട്ട നിലയിലാണ്. ഇടത് പ്രൊഫൈലുകളിൽ ഈ ചിത്രം ഇപ്പോഴും പ്രചരിക്കുന്നുണ്ട്. അതിന് പിന്നാലെയാണ് ടൊവിനോയുടെ വിശദീകരണം.

 

എല്ലാ ലോക്സഭാ സ്ഥാനാർത്ഥികൾക്കും എന്റെ ആശംസകൾ. ഞാൻ തിരഞ്ഞെടുപ്പ് കമ്മീഷൻറെ സിസ്റ്റമാറ്റിക് വോട്ടേഴ്‌സ് എഡ്യൂക്കേഷൻ ആൻഡ് ഇലക്ടറൽ പാർട്ടിസിപേഷൻ അംബാസിഡർ ആയതിനാൽ എന്റെ ഫോട്ടോയോ എനിക്കൊപ്പമുള്ള ഫോട്ടോയോ പ്രചാരണത്തിന് ഉപയോഗിക്കരുത്. അത് നിയമ വിരുദ്ധമാണ്. “ആരെങ്കിലും ഫോട്ടോ ഉപയോഗിക്കുന്നുണ്ടെങ്കിൽ എന്റെ അറിവോടെയോ സമ്മതത്തോടെയോ അല്ല. എല്ലാവർക്കും നിഷ്പക്ഷവും നീതിയുക്തവുമായ തിരഞ്ഞെടുപ്പ് ആശംസിക്കുന്നു” എന്നാണ് ടോവിനോ ഫേസ്ബുക്കിൽ കുറിച്ചത്.

RELATED ARTICLES
- Advertisment -
Online Vartha
- Advertisment -
Online Vartha

Most Popular

error: Content is protected !!