Thursday, November 21, 2024
Online Vartha
HomeHealthപ്രതിരോധശേഷി കൂട്ടാൻ ഡ്രാഗൺ ഫ്രൂട്ട് അറിയാം പോഷക ഗുണങ്ങൾ.

പ്രതിരോധശേഷി കൂട്ടാൻ ഡ്രാഗൺ ഫ്രൂട്ട് അറിയാം പോഷക ഗുണങ്ങൾ.

Online Vartha
Online Vartha
Online Vartha

ധാരാളം പോഷകഗുണങ്ങൾ അടങ്ങിയ പഴമാണ് ഡ്രാഗൺ ഫ്രൂട്ട്. വിവിധ ആരോഗ്യപ്രശ്നങ്ങളെ അകറ്റുന്നതിന് ഡ്രാഗൺ ഫ്രൂട്ട് സഹായിക്കുന്നു. ഡ്രാഗൺ ഫ്രൂട്ടിൽ കൊളസ്‌ട്രോൾ, പൂരിത, ട്രാൻസ് ഫാറ്റ് എന്നിവയുടെ അളവ് വളരെ കുറവാണ്. അത് കൊണ്ട് ഈ പഴം പതിവായി കഴിക്കുന്നത് ഉന്മേഷം നൽകുന്നതിന് മാത്രമല്ല ഹൃദയത്തെ ആരോഗ്യകരമായി നിലനിർത്താനും സഹായിക്കും.

പ്രീബയോട്ടിക്സ് ഉള്ളത് കൊണ്ട് തന്നെ കുടലിലെ നല്ലതും ചീത്തയുമായ ബാക്ടീരിയകളുടെ ബാലൻസ് മെച്ചപ്പെടുത്തും. നാരുകളാൽ സമ്പുഷ്ടമായതിനാൽ ദഹന പ്രക്രിയ ശക്തിപ്പെടുത്താനും മലബന്ധം മാറാനുമെല്ലാം ഏറെ നല്ലതാണ്. ആൻ്റിഓക്‌സിഡൻ്റുകൾ, ഫ്ലേവനോയ്ഡുകൾ, ഫിനോളിക് ആസിഡ്, ബീറ്റാസയാനിൻ എന്നിവ അടങ്ങിയ ഡ്രാഗൺ ഫ്രൂട്ട് പ്രമേഹം, അൽഷിമേഴ്‌സ്, പാർക്കിൻസൺസ് തുടങ്ങിയ രോഗങ്ങളെ തടയുന്നതിന് സഹായിക്കുന്നു.

മുടിയ്ക്കും ചർമ്മത്തിനും ഗുണം ചെയ്യുന്ന പോഷകങ്ങൾ ഡ്രാഗൺ ഫ്രൂട്ടിൽ അടങ്ങിയിട്ടുണ്ട്. മുടിയുടെ ആരോഗ്യം നിലനിർത്തുന്ന ഫാറ്റി ആസിഡുകൾ ഡ്രാഗൺ ഫ്രൂട്ടിൽ അടങ്ങിയിട്ടുണ്ട്. മറ്റൊന്ന്, ഇതിലടങ്ങിയിരിക്കുന്ന കാൽസ്യവും ഫോസ്ഫറസും പല്ലുകളെ ബലപ്പെടുത്താൻ സഹായിക്കുന്നു.

ശരീരത്തിൽ ഇരുമ്പിന്റെ അളവ് കുറവുള്ളവർ ദൈനംദിന ഭക്ഷണത്തിൽ ഡ്രാഗൺ ഫ്രൂട്ട് ഉൾപ്പെടുത്തുക. ശരീരത്തിന്റെ വിവിധ കോശങ്ങളിലേക്കും അവയവങ്ങളിലേക്കും ഓക്‌സിജൻ എത്തിക്കുന്നതിൽ ഇരുമ്പ് ഒരു പ്രധാന പങ്ക് വഹിക്കുന്നു.

 

RELATED ARTICLES
- Advertisment -
Online Vartha
- Advertisment -
Online Vartha

Most Popular

error: Content is protected !!