Friday, October 18, 2024
Online Vartha
HomeHealthപതിവായി ക്യാരറ്റ് ജ്യൂസ് കുടിക്കുന്നത് ; പ്രതിരോധശേഷി വർദ്ധിപ്പിക്കുക മാത്രമല്ല മറ്റു ഗുണങ്ങളും ഏറെയാണ്

പതിവായി ക്യാരറ്റ് ജ്യൂസ് കുടിക്കുന്നത് ; പ്രതിരോധശേഷി വർദ്ധിപ്പിക്കുക മാത്രമല്ല മറ്റു ഗുണങ്ങളും ഏറെയാണ്

Online Vartha
Online Vartha
Online Vartha

വിറ്റാമിൻ എ, സി, കെ, ബി 6, ബയോട്ടിൻ, പൊട്ടാസ്യം, ഫൈബര്‍ തുടങ്ങി നിരവധി പോഷകങ്ങള്‍ ക്യാരറ്റില്‍ അടങ്ങിയിട്ടുണ്ട്. ക്യാരറ്റില്‍ വിറ്റാമിന്‍ സിയും ആന്‍റിഓക്സിഡന്‍റുകളും അടങ്ങിയിട്ടുള്ളതിനാല്‍ ക്യാരറ്റ് ജ്യൂസ് പതിവായി രാവിലെ കുടിക്കുന്നത് രോഗ പ്രതിരോധശേഷി വര്‍ധിപ്പിക്കാന്‍ സഹായിക്കും.

 

കലോറി വളരെ കുറഞ്ഞ പച്ചക്കറിയാണ് ക്യാരറ്റ്. കൂടാതെ ഇവയുടെ ഗ്ലൈസമിക് സൂചികയും കുറവാണ്. അതിനാല്‍ രക്തത്തിലെ പഞ്ചസാരയുടെ അളവിനെ നിയന്ത്രിക്കാന്‍ ക്യാരറ്റ് ജ്യൂസ് രാവിലെ കുടിക്കാം. ഫൈബര്‍ ധാരാളം അടങ്ങിയ ക്യാരറ്റ് ജ്യൂസ് രാവിലെ കുടിക്കുന്നത് ദഹനം മെച്ചപ്പെടുത്താനും വയറു വീര്‍ത്തിരിക്കുന്ന അവസ്ഥയെ തടയാനും സഹായിക്കും. വിറ്റാമിന്‍ എയും ബീറ്റാ കരോട്ടിനും അടങ്ങിയ ക്യാരറ്റ് ജ്യൂസ് കുടിക്കുന്നത് കണ്ണുകളുടെ ആരോഗ്യത്തിനും നല്ലതാണ്.

 

ബീറ്റാ കരോട്ടിന്‍ അടങ്ങിയ ക്യാരറ്റ് ജ്യൂസ് കുടിക്കുന്നത് ഹൃദയത്തിന്‍റെ ആരോഗ്യത്തിനും നല്ലതാണ്. പൊട്ടാസ്യം ധാരാളം അടങ്ങിയ ക്യാരറ്റ് രക്തസമ്മര്‍ദ്ദം നിയന്ത്രിക്കാനും സഹായിക്കും. കലോറി കുറഞ്ഞ ക്യാരറ്റ് ജ്യൂസ് കുടിക്കുന്നത് വിശപ്പ് കുറയ്ക്കാനും വണ്ണം കുറയ്ക്കാനും സഹായിക്കും. വിറ്റാമിന്‍ സിയും മറ്റ് ആന്‍റി ഓക്സിഡന്‍റുകളും അടങ്ങിയ ക്യാരറ്റ് ജ്യൂസ് കുടിക്കുന്നത് ചര്‍മ്മത്തിന്‍റെ ആരോഗ്യത്തിനും നല്ലതാണ്.

RELATED ARTICLES
- Advertisment -
Online Vartha
- Advertisment -
Online Vartha

Most Popular

error: Content is protected !!