Wednesday, October 15, 2025
Online Vartha
HomeTrivandrum Ruralമദ്യപിച്ച് സീനിയർ ഉദ്യോഗസ്ഥനെ മർദ്ദിച്ച് എക്സൈസ് പ്രിവന്റീവ് ഓഫീസർ ; സംഭവം വർക്കലയിൽ

മദ്യപിച്ച് സീനിയർ ഉദ്യോഗസ്ഥനെ മർദ്ദിച്ച് എക്സൈസ് പ്രിവന്റീവ് ഓഫീസർ ; സംഭവം വർക്കലയിൽ

Online Vartha
Online Vartha

തിരുവനന്തപുരം: മദ്യപിച്ചെത്തി സീനിയർ ഉദ്യോഗസ്ഥനെ മര്‍ദ്ദിച്ച എക്സൈസ് പ്രിവന്റ്റ്റീവ് ഓഫീസറെ അറസ്റ്റ് ചെയ്തു. പ്രിവന്റിവ് ഓഫീസർ ജെസീൻ ആണ് അറസ്റ്റിലായത്. എക്സൈസ് ഇൻസ്പെക്ടർ സൂര്യനാരായണൻ നൽകിയ പരാതിയിലാണ് നടപടി. ജസീന്‍ മദ്യലഹരിയിൽ ആയിരുന്നുവെന്ന് വര്‍ക്കല പൊലീസ് പറഞ്ഞു.

എന്നാൽ ജസീൻ വൈദ്യപരിശോധനക്ക് സമ്മതിച്ചില്ല. ജസീൻ കൃത്യനിർവഹണത്തിൽ വീഴ്ച വരുത്തിയത് ചോദ്യം ചെയ്തതാണ് പ്രകോപനത്തിന് കാരണം. സൂര്യനാരായണൻ്റെ ക്യാബിനിൽ കയറി അസഭ്യം വിളിക്കുകയും മർദ്ദിക്കുകയുമായിരുന്നു. ഇന്നലെ രാത്രിയാണ് കേസിന്നാസ്പദമായ സംഭവം. വർക്കല എക്സൈസ് ഓഫീസിൽ ഉദ്യോഗസ്ഥർ തമ്മിൽ കയ്യാങ്കളി ഉണ്ടായെന്ന് വിവരം ലഭിച്ചതിൻ്റെ അടിസ്ഥാനത്തിലായിരുന്നു പൊലീസ് സ്ഥലത്തെത്തിയത്.

RELATED ARTICLES
- Advertisment -
Online Vartha

Most Popular

error: Content is protected !!