Wednesday, December 4, 2024
Online Vartha
HomeHealthമഞ്ഞളിൻറെ ഉപയോഗം കൂടിയാൽ ഉണ്ടാകാൻ പോകുന്നത് ഗുരുതര ആരോഗ്യപ്രശ്നങ്ങൾ

മഞ്ഞളിൻറെ ഉപയോഗം കൂടിയാൽ ഉണ്ടാകാൻ പോകുന്നത് ഗുരുതര ആരോഗ്യപ്രശ്നങ്ങൾ

Online Vartha
Online Vartha
Online Vartha

ഇന്ത്യക്കാരുടെ ജീവിതത്തിൽ മഞ്ഞളിന് ഒഴിവാക്കാനാവാത്ത സ്വാധീനമാണ് ഉള്ളത്. ഭക്ഷണത്തിലും പാരമ്പര്യ വൈദ്യരംഗത്തും ആരാധനകളിലും മഞ്ഞൾ ഒരുപോലെ ഉപയോഗിക്കാറുണ്ട്. മഞ്ഞൾ മികച്ച ഒരു ആന്റി ഒക്‌സിഡ് ആയിട്ടാണ് ഉപയോഗിക്കാറുള്ളത്. എന്നാൽ മഞ്ഞളിന്റെ ഔഷധഗുണം മുൻനിർത്തി അമിതമായി മഞ്ഞൾ ഉപയോഗിക്കുന്നവരും ചുരുക്കമല്ല

ഭക്ഷണത്തിൽ മഞ്ഞൾ ഉപയോഗിക്കുന്നതിന് പുറമെ മഞ്ഞൾ കലക്കിയ പാലും മറ്റു ഉൽപ്പന്നങ്ങളും ധാരാളമായി ഉപയോഗിക്കുന്നവരുണ്ട്. ഇത്തരത്തിൽ അമിതമായി മഞ്ഞൾ ഉപയോഗിക്കുന്നത് ഗുരുതര ആരോഗ്യപ്രശ്‌നങ്ങൾ ഉണ്ടാക്കും. മഞ്ഞളിന്റെ അമിത ഉപഭോഗം മൂലമുണ്ടാകുന്ന ചില പാർശ്വഫലങ്ങൾ ഏതൊക്കെയാണെന്ന് നോക്കാം.

മഞ്ഞളിന്റെ അമിത ഉപയോഗം മൂലം ഗുരുതരമായ ഗ്യാസ്ട്രബിൾ ഉണ്ടാവാനുള്ള സാധ്യത കൂടുതലാണ്. മഞ്ഞൾ ശരീരത്തിലെ പിത്തരസം ഉൽപാദനം വർധിപ്പിക്കാനും ആമാശയത്തിലെ ആസിഡിന്റെ അളവ് വർധിപ്പിച്ച് ദഹനത്തിന് സഹായിക്കുകയും ചെയ്യും. എന്നാൽ ദഹനത്തിനായി ഉണ്ടാവുന്ന ഈ ആസിഡിന്റെ അളവ് കൂടുന്നത് ഗ്യാസ്‌ട്രോ ഈസോഫേഷ്യൽ റിഫ്‌ലക്‌സ് എന്ന അസുഖം ഉണ്ടാക്കും.മഞ്ഞളിലെ ഓക്‌സലേറ്റുകൾ അമിതമായി ശരീരത്തിൽ എത്തുമ്പോൾ ശരീരത്തിലെ കാൽസ്യവുമായി പ്രവർത്തിച്ച് കാൽസ്യം ഓക്‌സലേറ്റുകൾ ഉണ്ടാവും. ഇത് വൃക്കയിലെ കല്ലുകളായി മാറും. അമിതമായ മഞ്ഞൾ ഉപയോഗം ശരീരത്തിലെ രക്തം നേർത്തതാക്കാൻ ഉള്ള സാധ്യത കൂടുതലാണ്. ആൻറിഓകോഗുലന്റ് മരുന്നുകൾ കഴിക്കുന്നവർക്കും ശസ്ത്രക്രിയയ്ക്ക് വിധേയരെയും ഇത് ഗുരുതരമായി ബാധിക്കും.

 

 

ശരീരത്തിലെ ഇരുമ്പിന്റെ അളവ് കുറയ്ക്കാനും മഞ്ഞൾ കാരണമാവാറുണ്ട്. മഞ്ഞളിൽ കൂടുതലായി അടങ്ങിയിരിക്കുന്ന കുർക്കുമിൻ ഇരുമ്പിന്റെ ആഗിരണത്തെ തടയുകയും ശരീരത്തിലെ ഇരുമ്പിന്റെ അളവ് കുറച്ച് വിളർച്ചയുണ്ടാക്കുകയും ചെയ്യും. രക്തസമ്മർദ്ദം അമിതമായി കുറയാനും മഞ്ഞൾ കാരണമാവും.പ്രതിദിനം 500 മുതൽ 2,000 മില്ലിഗ്രാം വരെ മഞ്ഞൾ മാത്രമാണ് കഴിക്കാൻ പാടുള്ളുവെന്നാണ് പഠനങ്ങൾ പറയുന്നത്

RELATED ARTICLES
- Advertisment -
Online Vartha
- Advertisment -
Online Vartha

Most Popular

error: Content is protected !!