Tuesday, January 27, 2026
Online Vartha
HomeTrivandrum Cityഡോ ഹാരീസ് ആരോപണങ്ങൾ ശരിയെന്ന് വിദഗ്ധസമിതിയുടെ റിപ്പോർട്ട്

ഡോ ഹാരീസ് ആരോപണങ്ങൾ ശരിയെന്ന് വിദഗ്ധസമിതിയുടെ റിപ്പോർട്ട്

Online Vartha
Online Vartha

തിരുവനന്തപുരം: മെഡിക്കൽ കോളജ് ആശുപത്രിയിലെ യൂറോളജി വിഭാഗത്തിൽ ഉപകരണം എത്തിക്കുന്നതിൽ കാലതാമസം ഉണ്ടായെന്ന് സമ്മതിച്ച് വിദഗ്ദ സമിതിയും. ഡിസംബറിൽ ഡോ ഹാരിസ് ചിറയ്ക്കൽ ഉപകരണത്തിനായി നൽകിയ അപേക്ഷയിൽ അഡ്മിനിസ്ട്രേറ്റീവ് അനുമതി കിട്ടിയത് 6-ആം മാസമാണെന്ന് സമിതി റിപ്പോർട്ടിൽ ഉണ്ട്. ഉപകരണം പിരിവിട്ട് വാങ്ങുന്നു എന്ന ഡോക്ടറുടെ വെളിപ്പെടുത്തൽ, രോഗികളും സമ്മതിച്ചതായി റിപ്പോർട്ടിൽ ഉണ്ടെന്നാണ് വിവരം. പ്രധാന വിഭാഗങ്ങളിൽ അഡ്മിനിസ്ട്രേറ്റീവ് ഉദ്യോഗസ്ഥരെ നിയമിക്കണം എന്നും ശുപാർശയുണ്ട്.

 

 

ഡോ ഹാരിസിന് കുരുക്കായാണ് വിദഗ്ദ സമിതി റിപ്പോർട്ട് ഉള്ളത്. യൂറോളജി വിഭാഗത്തിൽ ഉപകരണം കാണാതായിട്ടുണ്ടെന്നാണ് വിദഗ്ദ സമിതിയുടെ അന്വേഷണ റിപ്പോർട്ടിൽ പറയുന്നത്. 12 ലക്ഷത്തിന്റെ ഉപകരണത്തിന്റെ ചില ഭാഗങ്ങൾ കാണാനില്ലെന്നാണ് റിപ്പോർട്ടിലുള്ളത്

RELATED ARTICLES
- Advertisment -
Online Vartha

Most Popular

error: Content is protected !!