Sunday, September 14, 2025
Online Vartha
HomeTrivandrum Cityകാര്യവട്ടത്ത് മദ്യ ലഹരിയിൽ 35കാരൻ മകനെ കുത്തിക്കൊലപ്പെടുത്തിയ പിതാവ് അറസ്റ്റിൽ.

കാര്യവട്ടത്ത് മദ്യ ലഹരിയിൽ 35കാരൻ മകനെ കുത്തിക്കൊലപ്പെടുത്തിയ പിതാവ് അറസ്റ്റിൽ.

Online Vartha

തിരുവനന്തപുരം : മദ്യ ലഹരിയിൽ മകനെ കുത്തിക്കൊലപ്പെടുത്തിയ പിതാവ് അറസ്റ്റിൽ. കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിന് സമീപം നവോദയ നഗർ ഉള്ളൂർക്കാേണം വലിയവിള പുത്തൻവീട്ടിൽ ഉല്ലാസ് (35)നെയാണ് വീട്ടിലെ ഹാളിൽ കുത്തേറ്റ് മരിച്ച നിലയിൽ കണ്ടത്.തുടർന്ന് പിതാവായ ഉണ്ണികൃഷ്ണൻ നായരെ (59) പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.ഇന്ന് രാവിലെ ഏഴരയോടെയായിരുന്നു സംഭവം നടന്നത്.

തൊട്ടടുത്ത വീട്ടിലായിരുന്ന ഭാര്യ ഉഷയോട് ഉല്ലാസ് രക്തത്തിൽ കുളിച്ചുകിടക്കുന്നതായി ഉണ്ണികൃഷ്ണൻ തന്നെയാണ് പോയി പറഞ്ഞത്. തുടർന്ന് ഉഷ വന്ന് നോക്കുമ്പോൾ ഉല്ലാസിനെ രക്തത്തിൽ കുളിച്ച് മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. ഉടൻ തന്നെ ഉഷ സമീപവാസികളെ വിവരം അറിയിച്ചു. സമീപവാസികൾ അറിയിച്ചതിനെ തുടർന്ന് പോത്തൻകോട് പൊലീസ് സ്ഥലത്തെത്തി. പൊലീസ് എത്തി പരിശോധിക്കുകയും സംശയത്തിന്റെ അടിസ്ഥാനത്തിൽ ഉണ്ണികൃഷ്ണനെ കസ്റ്റഡിയിൽ എടുക്കുകയുമായിരുന്നു.

പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തുവരുന്നതിനിടെയാണ് കൊലപാതകം സമ്മതിച്ചത്. സംഭവത്തെ കുറിച്ച് പോലീസ് പറയുന്നത് ഇങ്ങനെ ഉണ്ണികൃഷ്ണനും മകൻ ഉല്ലാസും മദ്യ ലഹരിയിൽ അടിയും വഴക്കുമുണ്ടാകുന്നത് പതിവാണ്. ഉത്രാട ദിവസം രാത്രി ഉല്ലാസ് ഭാര്യ വിദ്യയുമായി വഴക്കുണ്ടാകുകയും അതിനെ തുടർന്ന് രണ്ട് കുട്ടികളുമായി വിദ്യ തിരുവോണ ദിവസം രാവിലെ ചെങ്ങന്നൂരുള്ള വീട്ടിൽ പോയിരുന്നു.തുടർന്ന് ഉച്ചയോടെ മാതാവ് ഉഷയും ബന്ധുവീട്ടിൽ പോയിരുന്നു. തുടർന്നാണ് കൊലപാതകം നടന്നത്

RELATED ARTICLES
- Advertisment -
Online Vartha
- Advertisment -
Online Vartha

Most Popular

error: Content is protected !!