കിളിമാനൂർ: മകൻറെ ആക്രമണത്തെ തുടർന്ന് ചികിത്സയിലിരിക്കെ പിതാവ് മരിച്ചു. .കിളിമാനൂർ പുരുന്തമൺ സ്വദേശി ഹരികുമാറിന് ആക്രമിച്ച് കൊന്ന കേസിൽ മകൻ ആദിത്യ കൃഷ്ണ (24) ആണ് പിടിയിലായത് ഈ മാസം പതിനഞ്ചാം തീയതി വീട്ടിൽ വച്ചുണ്ടായ വാക്ക് തർക്കത്തിൽ ലഹരിക്കടിമയായ മകൻപിതാവിനെ പിടിച്ചു തള്ളുകയായിരുന്നു.കല്ലിൽ തലയടിച്ചതിനെ തുടർന്ന് ഗുരുതരമായി പരിക്കേറ്റ ഹരികുമാർ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഇന്ന് പുലർച്ചയാണ് മരിച്ചത്.