കരളിലെ കോശങ്ങളിൽ അധിക കൊഴുപ്പ് അടിഞ്ഞുകൂടുമ്പോഴാണ് ഫാറ്റി ലിവർ രോഗം ഉണ്ടാകുന്നത്. മദ്യം മൂലമല്ലാത്തപ്പോൾ ഇതിനെ നോൺ-ആൽക്കഹോളിക് ഫാറ്റി ലിവർ ഡിസീസ് എന്ന് പറയുന്നു. കരളിൽ കുറച്ച് കൊഴുപ്പ് അടങ്ങിയിരിക്കുന്നത് സാധാരണമാണെങ്കിലും കരളിന്റെ ഭാരത്തിന്റെ 5-10 ശതമാനത്തിൽ കൂടുതലാണെങ്കിൽ ആശങ്കാജനകമാണ്, ഇതിനെ ഫാറ്റി ലിവർ (സ്റ്റീറ്റോസിസ്) എന്ന് പറയുന്നതായി അമേരിക്കൻ ലിവർ ഫൗണ്ടേഷന്റെ വ്യക്തമാക്കുന്നു.
ഫാറ്റി ലിവറിന്റെ ആദ്യ ലക്ഷണം ക്ഷീണമാണ്. ഫാറ്റി ലിവറിന്റെ മറ്റൊരു ലക്ഷണം വയറിന്റെ വലതുവശത്തെ മുകൾഭാഗത്ത് വേദനയാണ്. ഇത് പകൽ സമയത്തോ ഭക്ഷണം കഴിച്ചതിനു ശേഷമോ വേദന അനുഭവപ്പെടാം. ചിലപ്പോൾ ഇത് കരളിന്റെ വീക്കത്തെ സൂചിപ്പിക്കുന്നു.