തിരുവനന്തപുരം : വെട്ടുകാട് തിരുനാളിന് മുന്നോടിയായി നടക്കുന്ന വിവിധ തയ്യാറെടുപ്പുകളുടെ പുരോഗതി വിലയിരുത്തുന്നതിനായി അവലോകന യോഗം സംഘടിപ്പിച്ചു. യോഗത്തിൽ കുടിവെള്ളം, സുരക്ഷാ സംവിധാനങ്ങൾ, പാർക്കിംഗ്, മാലിന്യ സംസ്കരണം, ഗതാഗത നിയന്ത്രണം തുടങ്ങിയ വിഷയങ്ങൾ വിശദമായി ചർച്ച ചെയ്തു. നാളിതുവരെ നടത്തിയ പ്രവർത്തനങ്ങൾ വകുപ്പ് പ്രതിനിധികൾ അവതരിപ്പിച്ചു.ആംബുലൻസ് ഉൾപ്പെടെ ആരോഗ്യവകുപ്പിൻ്റെ സേവനം, സുരക്ഷയ്ക്കായി പോലീസ് കൺട്രോൾ റൂം അഗ്നിരക്ഷാ സേനയുടെ സേവനവും തീർത്ഥാടകരുടെ സൗകര്യത്തിനായി തിരുനാൾ ദിവസങ്ങളിൽ പള്ളിയിലേക്ക് കെഎസ്ആർടിസി ബസ് സർവീസും ഉണ്ടാകും. തിരുനാളിന്റെ പ്രധാന പരിപാടികൾക്ക് മുന്നോടിയായി പ്രവർത്തനങ്ങൾ സമയബന്ധിതമായി പൂർത്തിയാക്കാൻ ബന്ധപ്പെട്ട വകുപ്പുകൾക്ക് നിർദ്ദേശം നൽകി. തിരുനാളിൻ്റെ നോഡൽ ഓഫീസറായി സബ് കളക്ടറെ നിയോഗിച്ചു.വെട്ടുകാട് മരിയൻ ഹാളിൽ കലക്ടർ അനുകുമാരിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ എംഎൽഎ ആൻ്റണി രാജു, കൗൺസിലർമാരായ ക്ലിനാസ് റൊസാരിയോ, സെറാഫിൻ ഫ്രെഡി, സബ് കളക്ടർ ഒ.വി. ആൽഫ്രഡ്, ഡിസിപി ദീപക് ധൻകർ, പള്ളി വികാരി ഫാ. ഡോ. എഡിസൺ.വൈ.എം., പോലീസ്, എക്സൈസ്, ഫയർ ഫോഴ്സ്, ആരോഗ്യം, വൈദ്യുതി, വാട്ടർ അതോറിറ്റി, കെഎസ്ആർടിസി തുടങ്ങിയ വിവിധ വകുപ്പുകളുടെ പ്രതിനിധികളും പള്ളി കമ്മിറ്റി ഭാരവാഹികളും പങ്കെടുത്തു






