രാജ്യത്തിന്റെ അഭിമാനമായ ഗഗൻയാൻ ദൗത്യത്തിൻ്റെ സംഘതലവൻ മലയാളിയായ പ്രശാന്ത് ബാലകൃഷ്ണൻ നായർ തന്റെ ഭർത്താവാണെന്ന് വെളിപ്പെടുത്തി നടി ലെന. ഇൻസ്റ്റഗ്രാമിലൂടെ ലെന ഈ രഹസ്യം പരസ്യമാക്കിയത്. ഇസ്രോയുടെ ബഹിരാകാശ പദ്ധതിയായ ഗഗൻയാൻ ദൗത്യത്തിനായി പ്രശാന്ത് ബാലകൃഷ്ണൻ നായർ തിരഞ്ഞെടുക്കപ്പെട്ട ഔദ്യോഗികമായി പ്രധാനമന്ത്രി നരേന്ദ്രമോഡി പ്രഖ്യാപിച്ചതിന് പിന്നാലെയാണ് നടിയുടെ വെളിപ്പെടുത്തൽ. 2024 ജനുവരി 17നാണ് നടിയും പ്രശാന്തും തമ്മിൽ വിവാഹിതരായത്. ഇരുവരുടേയും ബന്ധുക്കൾ തമ്മിൽ കൂടിയാലോചിച്ച് നടത്തിയ വിവാഹമാണെന്ന് നടി വ്യക്തമാക്കി. സമൂഹമാധ്യമങ്ങളിൽ തരംഗമായി മാറിയിരിക്കുകയാണ് ലെന – പ്രശാന്ത് വിവാഹവെളിപ്പെടുത്തൽ.