നടനും ബിജെപി നേതാവുമായ കൃഷ്ണകുമാറിന്‌റെ മകള്‍ ദിയ കൃഷ്ണയുടെ സ്ഥാപനത്തില്‍ നിന്നും ക്യൂആര്‍ കോഡ് വഴി 69 ലക്ഷം രൂപ തട്ടിയെന്ന കേസില്‍ പ്രതികള്‍ക്ക് മുന്‍കൂര്‍ ജാമ്യമില്ല. വിനിത, രാധു എന്നിവരുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയാണ് ഹൈക്കോടതി സിംഗിള്‍ ബെഞ്ച് തള്ളിയത്. ജീവനക്കാർ നല്‍കിയ തട്ടിക്കൊണ്ടുപോകല്‍ കേസില്‍ കൃഷ്ണകുമാറിനും മകള്‍ ദിയ കൃഷ്ണയ്ക്കും കോടതി മുന്‍കൂര്‍ ജാമ്യം അനുവദിരുന്നു.
ഇവര്‍ക്കെതിരെ തെളിവ് ലഭിച്ചിട്ടില്ലെന്ന് ക്രൈംബ്രാഞ്ച് കോടതിയെ അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ജാമ്യം അനുവദിച്ചത്. ദിയ കൃഷ്ണ നടത്തുന്ന ‘ഓ ബൈ ഓസി’ എന്ന സ്ഥാപനത്തിലെ ക്യു ആര്‍ കോഡില്‍ കൃത്രിമം കാട്ടി മൂന്ന് ജീവനക്കാർ 69 ലക്ഷം രൂപ തട്ടിയെടുത്തു എന്നാണ് കേസ്.