Saturday, August 30, 2025
Online Vartha
HomeTrivandrum Cityപൂട്ടിക്കിടന്ന സ്വകാര്യ സ്ഥാപനത്തിൽ മോഷണം കഴക്കൂട്ടത്ത് നാലു പേർ അറസ്റ്റിൽ

പൂട്ടിക്കിടന്ന സ്വകാര്യ സ്ഥാപനത്തിൽ മോഷണം കഴക്കൂട്ടത്ത് നാലു പേർ അറസ്റ്റിൽ

Online Vartha

കഴക്കൂട്ടം : പൂട്ടിക്കിടന്ന സ്ഥാപനത്തിൽ മോഷണം കഴക്കൂട്ടത്ത് നാലു പേർ അറസ്റ്റിൽ. മൺവിള വാട്ടർ ടാങ്കിന് സമീപം രഞ്ജിത്ത് ഭവനിൽ സുജിത്ത് (37 ) ഗാന്ധിനഗർ അംഗൻവാടിക്ക് സമീപം സുഭാഷ് ഭവനിൽ സുരേഷ് കുമാർ (46 )ഗാന്ധിനഗർ ഷാനോൺ പ്ലാറ്റിന് സമീപം അരുണാലയം വീട്ടിൽ അനീഷ് ( 37 ) മൺവിള സുബ്രഹ്മണ്യൻ നഗർ ഭാരതീയ വിദ്യാഭവൻ സമീപം കൈലാസ് ഭവനിൽ കൈലാസ് ( 26 ) എന്നിവരാണ് കഴക്കൂട്ടം പോലീസ് അറസ്റ്റ് ചെയ്തത്.മൺവിള വ്യവസായ മേഖലയിൽ പൂട്ടി കിടന്ന സ്വാതി കേബിൾ ആൻ്റ് കണകേടഴ്സ് പ്രൈവറ്റ് ലിമിറ്റഡ് എന്നസ്ഥാപനത്തിലാണ് ഇവർ മോഷണം നടത്തിയത്. മുപ്പതിനായിരം രൂപയോളം വില വരുന്ന കേബിളുകളും മെഷീൻ പാർട്ടുകളും പ്രതികൾ മോഷ്ടിച്ചിരുന്നു.

 

RELATED ARTICLES
- Advertisment -
Online Vartha
- Advertisment -
Online Vartha

Most Popular

error: Content is protected !!