തിരുവനന്തപുരം: ഇന്ത്യ ഗവണ്‍മെന്റിന്റെ അംഗീകാരം ഉള്ള ഷെയര്‍ ട്രേഡിംഗ് കമ്പനിയുടെ ആളാണെന്നും യൂട്യൂബിലൂടെ ഓൺലൈൻ ട്രേഡിംഗ് പരസ്യം നൽകി മികച്ച ലാഭം നേടാം എന്നും പറഞ്ഞു വിശ്വസിപ്പിച്ചാണ് ഡൽഹി കാരനായ 42 കാരൻ 81 ലക്ഷം രൂപ തട്ടിയെടുത്തത്. ഇന്ത്യയിലെ തന്നെ വിവിധ ബാങ്ക് അക്കൗണ്ടുകളിലേക്കാണ് തട്ടിപ്പുകാരൻ ഓൺലൈനായി പണം ട്രാൻസ്ഫർ ചെയ്യിപ്പിച്ചത്. സംഭവത്തിൽ ജൂൺ 18ന് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിൽ തിരുവനന്തപുരം സിറ്റി സൈബർ ക്രൈം പോലീസിന് കേസ് രജിസ്റ്റർ ചെയ്യുകയും ഡൽഹി പിതംപുര സ്വദേശിയായ ഇന്ദര്‍ പ്രീത് സിംഗ് ( 42) പിടികൂടുകയും ചെയ്തു. പണം അയക്കാനായി നൽകിയ അക്കൗണ്ട് നമ്പറുകൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പിടികൂടിയത് .സൈബര്‍ ക്രൈം പോലീസ് സ്റ്റേഷന്‍ പോലീസ് അസ്സി. കമ്മീഷണര്‍ പ്രകാശ് കെ എസിന്‍റെ നേതൃത്വത്തില്‍ ഇന്‍സ്പെക്ടര്‍ നിയാസ് എസ്. സിവില്‍ പോലീസ് ഓഫിസറന്മാരായ സമീർഖാൻ,ശ്രീജിത്ത്, റോയ്, ഗോവിന്ദ് മോഹൻ എന്നിവരടങ്ങുന്ന പ്രത്യേക സംഘമാണ് പ്രതിയെ പിടികൂടിയത്.അറസ്റ്റ് ചെയ്ത് പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.