Saturday, August 30, 2025
Online Vartha
HomeTrivandrum Ruralഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചു; 55കാരന് ദാരുണാന്ത്യം,സംഭവം നെടുമങ്ങാട്

ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ചു; 55കാരന് ദാരുണാന്ത്യം,സംഭവം നെടുമങ്ങാട്

Online Vartha

നെടുമങ്ങാട് : ​ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് ഉണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. നെടുമങ്ങാട് മാണിക്യപുരത്താണ് അപകടം നടന്നത്.ഹോട്ടലുടമ വിജയനാണ് മരിച്ചത്.വെള്ളിയാഴ്ച 12 മണിയോടെയാണ് സംഭവം നടന്നത്. ഗ്യാസ് ലീക്കായതാണ് അപകട കാരണമെന്നാണ് ഫയർ‌ ഫോഴ്‌സിന്റെ പ്രാഥമിക നിഗമനം.

 

അപകടം നടക്കുന്നതിന് തൊട്ടുമുമ്പ് ഭാര്യ ചെറുമകനുമായി പുറത്തേക്ക് പോയി. കടയിൽ മറ്റാരുമില്ലാത്ത സമയത്താണ് അപകടമുണ്ടായത്. ​പൊട്ടിത്തെറിയുടെ ശബ്ദം കേട്ടാണ് നാട്ടുകാർ ഓടിക്കൂടുന്നത്.. 55 കാരനായ വിജയൻ തത്ക്ഷണം മരിച്ചു. ശരീരം പൂർണമായും കത്തിയമർന്ന നിലയിലായിരുന്നു. അപ്പോഴേക്കും കട പൂർണമായി കത്തി നശിച്ചിരുന്നു. ഫയർഫോഴ്സെത്തി തീയണച്ചു

RELATED ARTICLES
- Advertisment -
Online Vartha
- Advertisment -
Online Vartha

Most Popular

error: Content is protected !!