Friday, October 18, 2024
Online Vartha
HomeTrivandrum Cityകേരള സർവകലാശാല സെനറ്റിലേക്ക് 5 പേരെ നിർദേശിച്ച് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ

കേരള സർവകലാശാല സെനറ്റിലേക്ക് 5 പേരെ നിർദേശിച്ച് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ

Online Vartha
Online Vartha
Online Vartha

തിരുവനന്തപുരം: കേരള സർവകലാശാല സെനറ്റിലേക്ക് 5 പേരെ നിർദേശിച്ച് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ .ഹൈക്കോടതി അയോഗ്യരാക്കിയവർക്ക് പകരമാണ് ഗവർണർ നാല് വിദ്യാർത്ഥി പ്രതിനിധികളെയും ഒരു ഹെഡ്മാസ്റ്റർ പ്രതിനിധിയെയും കേരള സർവകലാശാല സെനറ്റിലേക്ക് നോമിനേറ്റ് ചെയ്തത്.തോന്നക്കൽ ഗവൺമെൻറ് ഹൈസ്കൂളിലെ സുജിത്ത് എസ് ആണ് ഹെഡ്മാസ്റ്റർ പ്രതിനിധി. കെ എസ് ദേവി അപർണ, ആർ കൃഷ്ണപ്രിയ, ആർ രാമാനന്ദ്, ജി ആർ നന്ദന എന്നിവരാണ് വിദ്യാർത്ഥി പ്രതിനിധികൾ.

 

ഗവർണർ നേരത്തെ നടത്തിയ നിമനിർദ്ദേശം ഹൈക്കോടതി റദ്ദാക്കുകയായിരുന്നു. പുതിയ നാമനിർദ്ദേശം നൽകാനും കോടതി ആവശ്യപ്പെട്ടിരുന്നു. സെനറ്റിലേക്കുള്ള ഗവർണറുടെ നാമനിർദ്ദേശം എസ്എഫ്ഐ-ഗവർണർ തുറന്ന പോരിന് വഴിവെച്ചിരുന്നു. തുടർച്ചയായി എസ്എഫ്ഐ ഗവർണറുടെ വാഹനത്തിന് നേരെ കരിങ്കൊടി കാട്ടിയതും ഗവർണർ പ്രതിഷേധിച്ചതും വലിയ വിവാദമായിരുന്നു

RELATED ARTICLES
- Advertisment -
Online Vartha
- Advertisment -
Online Vartha

Most Popular

error: Content is protected !!