മൊബൈൽ നമ്പർ പോർട്ടിങ് സൗകര്യം ദുരുപയോഗിച്ചുള്ള തട്ടിപ്പുകൾ തടയാനായി ടെലികോം മന്ത്രാലയത്തിൻ്റെ പുതിയ നീക്കം. ടെലികോം റഗുലേറ്ററി അതോറിറ്റിയുടെ ചട്ടം ഭേദഗതി ചെയ്തിരിക്കുകയാണ് വകുപ്പ്. ഈ ഭേദഗതി പ്രകാരം ജൂലൈ 1 മുതൽ, സിം കാർഡ് മാറിയെടുക്കുന്നവർക്ക് തുടർന്നുള്ള 7 ദിവസത്തിനകം മൊബൈൽ കണക‍്ഷൻ മറ്റൊരു ടെലികോം കമ്പനിയിലേക്ക് പോർട്ട് ചെയ്യാൻ കഴിയില്ല.ഈ സാഹചര്യത്തിൽ നിങ്ങൾ സിം കാർഡ് തട്ടിപ്പിന് ഇരയായിട്ടുണ്ടോയെന്ന് കണ്ടെത്താനും വഴിയുണ്ട്.