നടൻ ശ്രീനിവാസനെ സന്ദർശിച്ച് യുഡിഎഫ് സ്ഥാനാർത്ഥി ഹൈബി ഈഡൻ. കൊച്ചിയിൽ ശ്രീനിവാസന്റെ വസതിയിലെത്തിയായിരുന്നു കൂടിക്കാഴ്ച്ച . വടകരയിൽ പോയപ്പോൾ ധ്യാനിനെ കണ്ടിരുന്നുവെന്നും. ഷാഫിയും അവനും നല്ല സുഹൃത്തുക്കളാണെന്നും ഹൈബി പറഞ്ഞു. സന്ദർശനത്തെ കുറിച്ച് ഹൈബി തന്നെ ഫേസ് ബൂക്കിലൂടെ അറിയിച്ചത്.
ഏറെ സൗഹൃദവും ആത്മബന്ധവും പുലർത്തുന്ന ശ്രീനിവാസനൊപ്പം വീണ്ടും ഒരു സൗഹൃദ സംഭാഷണത്തിന് അവസരം ലഭിച്ചു. ഒപ്പം അദ്ദേഹത്തിന്റെ ആരോഗ്യസ്ഥിതിയും അന്വേഷിച്ചുവെന്നും ഹൈബി ഫേസ്ബുക്കിൽ കുറിച്ചു. വടകരയിൽ ധ്യാൻ പോയി ഷാഫി പറമ്പിലിനെ കണ്ടിരുന്നു. ധ്യാൻ അസലായി വടകരയിൽ സംസാരിച്ചു..
ഞങ്ങൾക്ക് തമ്മിൽ അറിയാവുന്ന കൂട്ടുകാർ ഉണ്ട്. ധ്യാൻ നന്നായി സംസാരിക്കുന്നയാളാണ്. ധ്യാനിന് ബോധമൊക്കെ വന്ന് തുടങ്ങിയോ എന്നും ശ്രീനിവാസൻ തമാശ രൂപേണ മറുപടി നൽകി. ശ്രീനിവാസന്റെ തമാശകൾക്ക് ഒരു മാറ്റവുമില്ല. പാലക്കാട് ഷാഫിയുടെ മറ്റൊരു പരിപാടിയിലും ധ്യാൻ നന്നായി സംസാരിച്ചുവെന്നും ഹൈബി ഈഡൻ വ്യക്തമാക്കി.