Sunday, December 22, 2024
Online Vartha
HomeSocial Media Trendingവീട് ഒഴിയാൻ കൂട്ടാക്കിയില്ല ; ഇന്ത്യക്കാരന്റെ സാധനങ്ങൾ പുറത്തേക്ക് വീട്ടുടമ ;വൈറൽ വീഡിയോ

വീട് ഒഴിയാൻ കൂട്ടാക്കിയില്ല ; ഇന്ത്യക്കാരന്റെ സാധനങ്ങൾ പുറത്തേക്ക് വീട്ടുടമ ;വൈറൽ വീഡിയോ

Online Vartha
Online Vartha
Online Vartha

കുടിയേറ്റത്തെ തുടര്‍ന്ന് യുറോപ്പിലും യുഎസിലും ഓസ്ട്രേലിയയിലും രൂക്ഷമായ താമസ പ്രതിസന്ധിയാണ് രൂപപ്പെട്ടത്. വാടകയ്ക്ക് വീടുകള്‍ കിട്ടാനില്ല. അത്രയേറെയാണ് വീടില്ലാത്തവരുടെ എണ്ണം. ആവശ്യക്കാര്‍ വര്‍ദ്ധിച്ചതോടെ വീട്ട് വാടക ആകാശം മുട്ടിയെന്ന് കുടിയേറ്റക്കാരും. ഇതിനിടെയാണ് സമൂഹ മാധ്യമങ്ങളില്‍ വീടൊഴിയാന്‍ കൂട്ടാക്കാത്ത ഒരു ഇന്ത്യക്കാരന്‍റെ വീട്ട് സാധനങ്ങള്‍ വീട്ടുടമ എടുത്ത് പുറത്ത് വയ്ക്കുന്ന ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ വ്യാപകമായി പങ്കുവയക്കപ്പെട്ടത്. നിരവധി പേരാണ് വീഡിയോയ്ക്ക് താഴെ കുറിപ്പുകളുമായെത്തിയത്.

‘ദേശീ യുവാവും വീട്ടുടമയും തമ്മില്‍ കലഹം. അവന്‍ വീട് ഒഴിയുന്നില്ലെന്നത് തന്നെ കാരണം. വീട്ടുടമ വന്ന് അവന്‍ സാധനങ്ങള്‍ എടുത്ത് പുറത്ത് വയ്ക്കാന്‍ തുടങ്ങി. ബ്രാംപ്ടണ്‍ കാനഡ.’ വീഡിയോ പങ്കുവച്ച് കൊണ്ട് ജനപ്രീയ എക്സ് ഹാന്‍റിലായ ഘർ കെ കലേഷ് കുറിച്ചു. വീഡിയോയില്‍ ഒരു വെള്ള ബർമുഡ മാത്രം ധരിച്ച് നില്‍ക്കുന്ന ഇന്ത്യന്‍ വംശജന് മുന്നിലൂടെ കനേഡിയന്‍ പൌരനും മറ്റൊരാളും കിടക്കയും മറ്റ് വീട്ടുസാധനങ്ങളും എടുത്ത് പുറത്ത് വയ്ക്കുന്നു. ഈസമയം വാതില്‍ക്കൽ ഒരു കനേഡിയന്‍ വംശജയേയും കാണാം. ഇന്ത്യന്‍ വംശജന്‍ വീട്ടുടമസ്ഥനെ തെറിവിളിക്കുന്നതും നിങ്ങള്‍ നുണ പറഞ്ഞു എന്ന് പറയുന്നതും വീഡിയോയില്‍ കേള്‍ക്കാം.

RELATED ARTICLES
- Advertisment -
Online Vartha
- Advertisment -
Online Vartha

Most Popular

error: Content is protected !!