രണ്ടു ചിത്രങ്ങൾ ആൻഡ്രോയ്ഡ് കുഞ്ഞപ്പൻ,ന്നാതാൻ കേസ് കൊട് – പ്രേക്ഷകർക്കിടയിൽ ഏറെ അംഗീകാരം നേടാൻ സഹായിച്ച ചിത്രങ്ങളായിരുന്നു ഇവ. രതീഷ് ബാലകൃഷ്ണപ്പൊതുവാൾ എന്ന സംവിധായകനാണ് ഈ ചിത്രങ്ങളുടെ സംവിധായകൻ. ഈ രണ്ടു ചിത്രങ്ങളിലൂടെ
ഏറെ പ്രതീക്ഷ അർപ്പിക്കാവുന്ന ഒരു സംവിധായകനായി മാറിയ ഇദ്ദേഹത്തിൻ്റെ മൂന്നാമതു ചിത്രമായ സുരേശൻ്റേയും സുമലതയുടേയും ഹൃദയഹാരിയായ ഒരു പ്രണയ കഥയുമായി എത്തുന്നു.മെയ് പതിനാറിന് പ്രദർശനത്തിനെത്തുന്ന ഈ ചിത്രത്തിൻ്റെ നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയായി വരുന്നു. ഈ ചിത്രത്തിൻ്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പ്രദർശനത്തിനെത്തി യിരിക്കുകയാണിപ്പോൾഏറെ വൈവിദ്ധ്യവും, കൗതുകവും നൽകുന്ന ഈ പോസ്റ്റർ മമ്മൂട്ടി, പൃഥ്വിരാജ്, ടൊവിനോ തോമസ് എന്നിവരുടെ ഒഫീഷ്യൽ പേജുകളിലൂടെയാണ് പുറത്തുവിട്ടിരിക്കുന്നത്.
ഒരു പ്രണയ കഥ മൂന്നു കാലഘട്ടങ്ങളിലൂടെ അവതരിപ്പിക്കും വിധത്തിലാണ് പോസ്റ്ററിലെ അഭിനേതാക്കളുടെ ലുക്കും വേഷവിധാനവും ഒരുക്കിയിരിക്കുന്നത്.രാജേഷ് മാധവനും ചിത്രാ നായരുമാണ് സുരേശനേയും സുമലതയേയും അവതരിപ്പിക്കുന്നത്.
പോസ്റ്ററിൽ കുഞ്ചാക്കോ ബോബൻ്റെ സാന്നിധ്യവുമുണ്ട്. കൊഴുമ്മൽ രാജീവനായി പ്രേഷകരുടെ മനംകവർന്ന കുഞ്ചാക്കോ ബോബൻ്റെ സാന്നിദ്ധ്യവും ഏറെ കൗതുകം പകരുന്നു ഈ ചിത്രം നിർമ്മിക്കുന്നത് അജിത് തലപ്പള്ളിയും ഇമ്മാനുവൽ ജോസഫും ചേർന്നാണ്.ഏറെ വിജയം നേടിയ അജഗജാന്തരം എന്ന ചിത്രത്തിനു ശേഷം നിർമ്മിക്കുന്ന ചിത്രം കൂടിയാണിത്.ഡോൺ വിൻസൻ്റ് ഇണമിട്ടഇതിലെ ഗാനങ്ങൾ ഇതിനകം ഏറെ വൈറലായിരിക്കുന്നു.