Monday, January 26, 2026
Online Vartha
HomeTravelതീർത്ഥാടകർക്ക് ഇതാ ഒരു സന്തോഷ വാർത്ത ; കൊല്ലത്ത് നിന്ന് തിരുപ്പതിയിലേക്ക് പുതിയ ട്രെയിൻ

തീർത്ഥാടകർക്ക് ഇതാ ഒരു സന്തോഷ വാർത്ത ; കൊല്ലത്ത് നിന്ന് തിരുപ്പതിയിലേക്ക് പുതിയ ട്രെയിൻ

Online Vartha
Online Vartha

ഇന്ത്യയിലെ തന്നെ ഏറ്റവും പ്രധാനപ്പെട്ട തീർഥാടന കേന്ദ്രങ്ങളിൽ ഒന്നാണ് തിരുപ്പതി തിരുമല ബാലാജി ക്ഷേത്രം . ഇപ്പോഴിതാ കേരളത്തിൽ നിന്നുള്ള തിരുപ്പതി തീർഥാടകർക്ക് സന്തോഷം നൽകുന്ന വാർത്തയാണ് കൊല്ലത്തു നിന്ന് തിരുപ്പതിയിലേക്കുള്ള തീവണ്ടി സർവീസ്.

കൊല്ലത്തു നിന്ന് ചൊവ്വ, വെള്ളി ദിവസങ്ങളിലാണ് തിരുപ്പതിയിലേക്ക് ട്രെയിൻ പുറപ്പെടുക. തിരുപ്പതിയിൽ നിന്ന് ബുധൻ, ശനി ദിവസങ്ങളിൽ കൊല്ലത്തേക്കും തീവണ്ടി പുറപ്പെടും. 15-ാം തീയതി ഉച്ചയ്ക്ക് 2.40-ന് തിരുപ്പതിയിൽ നിന്ന് പുറപ്പെടുന്ന തീവണ്ടി 16ന് 6.20-ന് കൊല്ലത്തെത്തും. പതിനാറാം തീയതി രാവിലെ കൊല്ലത്തു നിന്ന് തിരുപ്പതിയിലേക്കും.

കായംകുളം, മാവേലിക്കര, ചെങ്ങന്നൂർ, തിരുവല്ല, ചങ്ങനാശ്ശേരി, കോട്ടയം, എറണാകുളം ടൗൺ, ആലുവ, തൃശ്ശൂർ, പാലക്കാട്, കോയമ്പത്തൂർ, തിരുപ്പുർ, ഈറോഡ്, സേലം, ജോലാർപ്പെട്ട്, കാട്പാടി, ചിറ്റൂർ എന്നിവിടങ്ങളിലാണ് തീവണ്ടിക്ക് സ്റ്റോപ്പുകൾ അനുവദിച്ചിരിക്കുന്നത്. രണ്ട് എസി ടു ടയർ, അഞ്ച് എസി ത്രീ ടയർ, ഏഴ് സ്ലീപ്പർ ക്ലാസ്, രണ്ട് ജനറൽ സെക്കൻഡ് ക്ലാസ്, ഒരു സെക്കൻഡ് ക്ലാസ്, ഭിന്നശേഷിക്കാർക്കായുള്ള പ്രത്യേക കോച്ച് എന്നിവയാണ് തീവണ്ടിയിൽ യാത്രക്കാർക്കായി സജ്ജമാക്കിയിരിക്കുന്നത്.

തിരുപ്പതി തീർഥാടകർക്ക് മാത്രമല്ല ശബരിമല തീർഥാടകർക്കും ഈ ട്രെയിൻ ഗുണപ്രദമാണ്. തമിഴ് നാട്ടിൽ ആന്ധ്രപ്രദേശിൽ നിന്നും ശബരിമലയിലേക്ക് എത്തുന്നവർക്ക് ചെങ്ങന്നൂരിൽ വണ്ടിയിറങ്ങി പമ്പയിലേക്ക് പോകാൻ സാധിക്കും. വ്യാപാരികൾക്കും വിനോദസഞ്ചാരികൾക്കും പുതിയ തീവണ്ടിയുടെ സേവനം ഉപകാരപ്രദമാകും.

RELATED ARTICLES
- Advertisment -
Online Vartha

Most Popular

error: Content is protected !!