Tuesday, September 17, 2024
Online Vartha
HomeTrivandrum Cityതിരുവനന്തപുരത്ത് ഹൈക്കോടതി ബഞ്ച് സ്ഥാപിക്കണം- ലോക്‌സഭയിൽ വീണ്ടും ഡോ. ശശി തരൂർ എം പിയുടെ ...

തിരുവനന്തപുരത്ത് ഹൈക്കോടതി ബഞ്ച് സ്ഥാപിക്കണം- ലോക്‌സഭയിൽ വീണ്ടും ഡോ. ശശി തരൂർ എം പിയുടെ സ്വകാര്യ ബിൽ

Online Vartha
Online Vartha
Online Vartha

തിരുവനന്തപുരം: കേരളത്തിൻ്റെ തലസ്ഥാന നഗരമായ തിരുവനന്തപുരത്ത് കേരളാ ഹൈക്കോടതിയുടെ ഒരു ബെഞ്ച് സ്ഥാപിക്കണമെന്ന ആവശ്യം ഡോ. ശശി തരൂർ എം പി ലോക്‌സഭയിൽ സ്വകാര്യ ബില്ലിലൂടെ ജൂലൈ 26 വെള്ളിയാഴ്ച അവതരിപ്പിച്ചു.സംസ്ഥാന സർക്കാർ കക്ഷിയാകുന്ന ഹൈക്കോടതിയിലെ കേസ് നടത്തിപ്പുകൾക്കായി പോകുന്ന ഉദ്യോഗസ്ഥരുടെ യാത്രാബത്ത ഇനത്തിൽ കോടിക്കണക്കിനു രൂപയാണ് സംസ്ഥാന സർക്കാർ ഈ അനാവശ്യ ചെലവ് നീതികരിക്കാനാകാത്ത പ്രവർത്തിയാണ്. ഭീമമായ സാമ്പത്തിക തന്നെ കേസു നടത്തിപ്പിനായി പോകുന്ന ഉദ്യോഗസ്ഥർ ജോലി ചെയ്യുന്ന ഓഫീസുകളുടെ പ്രവർത്തനവും തടസ്സപ്പെടുന്നു.

സംസ്ഥാനത്തിൻ്റെയും ജനങ്ങളുടെയും സാമ്പത്തിക സമയ നഷ്ടങ്ങൾ ഒഴിവാക്കാനായി തലസ്ഥാനത്തെ ജനങ്ങളുടെ ദീർഘകാല ആവശ്യമായ ഹൈക്കോടതി ബഞ്ച് തിരുവനന്തപുരത്ത് സ്ഥാപിക്കണമെന്ന് സ്വകാര്യ ബില്ലിൽ ഡോ. ശശി തരൂർ ചൂണ്ടിക്കാട്ടി.ഈ വിഷയത്തിൽ ഡോ. തരൂരിൻ്റെ മൂന്നാമത്തെ സ്വകാര്യ ബില്ലാണിത്. ആദ്യത്തേത് 2014 ലും രണ്ടാമത്തേത് 2021 ലും ആയിരുന്നു അവതരിപ്പിച്ചത്.ട്രാൻസ് ജെണ്ടറുകൾക്കെതിരെയുള്ള വിവേചനം അവസാനിപ്പിക്കുന്നതിനായുള്ള മറ്റൊരു സ്വകാര്യ ബില്ലും ഡോ. ശശി തരൂർ ലോക സഭയിൽ അതരിപ്പിച്ചു.

RELATED ARTICLES
- Advertisment -
Online Vartha
- Advertisment -
Online Vartha

Most Popular

error: Content is protected !!