തിരുവന്തപുരം: വീടിന് തീപിടിച്ചു. വിളപ്പില്‍ശാല സ്വദേശി വിശ്വദേവിന്റെ വീടിനാണ് തീപിടിച്ചത്. വിശ്വദേവിന്റെ ഭാര്യ ജയശ്രീ പുലര്‍ച്ചെ ഉണര്‍ന്നപ്പോഴാണ് തീപ്പിടിത്തം ശ്രദ്ധയില്‍പെട്ടത്.ഉടനെ വീട്ടിലുള്ള മുഴുവൻ പേരെയും വിളിട്ടുണത്തുകയായിരുന്നു. അഞ്ച് പേരായിരുന്നു വീട്ടിലുണ്ടായിരുന്നത്.വീടിൻറെ ഉൾഭാഗം മുഴുവനായി കത്തി നശിച്ചു.അതേസമയം ജയശ്രീയുടെ ഇടപെടലിൽ എല്ലാവരും പുറത്തേക്ക് ഓടിയതിനാല്‍ വലിയൊരു അപകടം ഒഴിവായി.