ഡ്രാഗൺ ഫ്രൂട്ടിന് ഒട്ടനവധി ഗുണങ്ങൾ ആണുള്ളത് ‘സവിശേഷതകളുള്ളതും ആന്റിഓക്സിഡന്റുകളാൽ സമ്പുഷ്ടവുമാണിത്. ന വിദേശത്ത് ആവശ്യക്കാർ ഏറെയുണ്ടായിരുന്ന ഡ്രാഗൺ ഫ്രൂട്ടിന് ഇപ്പോൾ കേരളത്തിലും ആവശ്യക്കാർ ഒരുപാടുണ്ട്.
ഡ്രാഗൺചെടി നടാന്‍ ഏറ്റവും നല്ല കാലം ഒക്ടോബർ– നവംബർ മാസങ്ങള്‍ ആണ്. നല്ല നീർവാർച്ചയുള്ള സ്ഥലത്താവണം തൈ നടേണ്ടത്‍. ചെടിയുടെ ചുവട്ടിൽ വെള്ളക്കെട്ട് ഉണ്ടാകാതെ നോക്കണം.
സാധ്യതയുണ്ടെങ്കിൽ ചുവട് ഉയർത്തിയശേഷമാവണം നടേണ്ടത്. തൂണുകൾ തമ്മിൽ കുറഞ്ഞത് 3 മീറ്റർ അകലം നൽകണം. 5x 4 ഇഞ്ച് കനമുള്ള കോൺക്രീറ്റ് തൂണുകളാണ് ഉത്തമം
തൂണിന് 7 അടി ഉയരം നൽകണം ഇതിൽ 1.5–2 അടിയോളം മണ്ണിനടിയിലും ബാക്കി മുകളിലുമായിരിക്കണം
മൂപ്പെത്തിയ തണ്ടുകൾ ഉപയോഗിച്ച് ഉല്‍പാദിപ്പിച്ചതും രണ്ടടി വളർന്നതുമായ തൈകൾ നടുമ്പോൾ 6–8 മാസത്തിനുള്ളിൽ പൂവിടും പൂവിൻറെ എണ്ണം കുറഞ്ഞാൽ കായുടെ വലിപ്പം കൂടും. പൂ വിരിഞ്ഞാൽ 30–35 ദിവസത്തിനകം വിളവെടുക്കാം