Tuesday, December 3, 2024
Online Vartha
HomeTrivandrum Ruralപോത്തൻകോട്ട് ഭാര്യയുടെ മൂക്ക് വെട്ടി മാറ്റി ഭർത്താവ്

പോത്തൻകോട്ട് ഭാര്യയുടെ മൂക്ക് വെട്ടി മാറ്റി ഭർത്താവ്

Online Vartha
Online Vartha
Online Vartha

പോത്തൻകോട്: ഭർത്താവ് ഭാര്യയുടെ മൂക്ക് വെട്ടി മാറ്റി. പോത്തൻകോട് കല്ലൂർ കുന്നുകാട് സുധ (49) ൻ്റെമൂക്കാണ് വെട്ടി പരിക്കേൽപ്പിച്ചത്. സംഭവത്തിനു ശേഷം ഭർത്താവ് അനിൽകുമാർ ഒളിവിൽ പോയി. പോത്തൻകോട് പഞ്ചായത്തിലെ മുൻ വാർഡ് മെമ്പറാണ് അനിൽകുമാർ.അനിൽകുമാറും സുധയും തമ്മിൽ പിണക്കത്തിലാണ്. വെളുപ്പിന് ഒരു മണിക്കാണ് സംഭവം. വീടിനടുത്തുള്ള ബന്ധുവിൻ്റെ മരണ വീട്ടിൽ വച്ച് കയ്യിൽ കരുതിയിരുന്ന കത്തിയെടുത്ത് സുധയുടെ മുഖത്ത് വെട്ടുകയായിരുന്നു. വെട്ടുകൊണ്ട് മൂക്കിന്റെ ഭാഗം തൂങ്ങി മാറി. മൂക്കിന് 15 ഓളം തുന്നൽ ഉണ്ട്. 2019 ൽ ഭർത്താവുമായി പിണങ്ങി താമസിക്കുന്ന സുധ വീട്ടുജോലി ചെയ്താണ് മൂന്ന് പെൺമക്കളുമായി ജീവിക്കുന്നത്. ഇന്നലെ ബന്ധുവിൻ്റെ മരണവീട്ടിൽ വച്ചാണ് ഒരു പ്രകോപനവുമില്ലാതെ ഇടുപ്പിൽ കരുതിയിരുന്ന കത്തിയെടുത്ത് കൊല്ലുമെന്ന് പറഞ്ഞ് വെട്ടുകയായിരുന്നു. കഴുത്തിന് നേരെ വെട്ടിയത് ഒഴിഞ്ഞ് മാറിയപ്പോഴാണ് സുധയുടെ മൂക്കിന് വെട്ടേറ്റത്. സുധയുടെ കൈ വിരലിനും പരിക്കുണ്ട്. പരിക്കേറ്റ സുധ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്.പ്രതിയ്ക്കെതിരെ വധ ശ്രമത്തിന് പോത്തൻകോട് പോലീസ് കേസ് രജിസ്റ്റർ ചെയ്തു.പ്രതി ഒളിവിലെന്ന് പോത്തൻകോട് പോലീസ് പറഞ്ഞു.

RELATED ARTICLES
- Advertisment -
Online Vartha
- Advertisment -
Online Vartha

Most Popular

error: Content is protected !!