Thursday, November 21, 2024
Online Vartha
HomeHealthഗുണങ്ങളുടെ കാര്യത്തിൽ കേമൻ , അറിയാം ചീരയുടെ ഗുണങ്ങൾ

ഗുണങ്ങളുടെ കാര്യത്തിൽ കേമൻ , അറിയാം ചീരയുടെ ഗുണങ്ങൾ

Online Vartha
Online Vartha
Online Vartha

പോഷക ഗുണങ്ങളുടെ കലവറയാണ് ചീര. വിറ്റാമിന്‍ എ, സി, ഇ, കെ, പൊട്ടാസ്യം, കാത്സ്യം തുടങ്ങിയ ഒട്ടേറെ ഘടകങ്ങള്‍ അടങ്ങിയതാണ് ഇവ. ഒപ്പം ചീരയിൽ അയൺ ധാരാളം അടങ്ങിയിട്ടുണ്ട്. അതിനാല്‍ വിളർച്ച കുറയ്ക്കാൻ ഇവ സഹായിക്കുന്നു. ധാരാളം ആന്‍റിഓക്സിഡന്‍റുകള്‍, ധാതുക്കൾ, പ്രോട്ടീൻ, നാരുകൾ എന്നിവയാൽ സമ്പുഷ്ടമായ ചീര ദഹനത്തിന് ഏറേ നല്ലതാണ്. ഇതിലെ ഫൈബര്‍ അംശം ആണ് ദഹനത്തിന് സഹായിക്കുന്നത്. മലബന്ധത്തെ അകറ്റാനും ഇവ ഗുണം ചെയ്യും. വിറ്റാമിന്‍ കെ അടങ്ങിയ ചീര എല്ലുകളുടെ ആരോഗ്യം സംരക്ഷിക്കാനും സഹായിക്കും. പൊട്ടാസ്യം അടങ്ങിയ ചീര ഉയര്‍ന്ന രക്തസമ്മർദ്ദത്തെ കുറയ്ക്കാനും ഹൃദയാരോഗ്യം സംരക്ഷിക്കാനും സഹായിക്കും. ആന്‍റി ഓക്സിഡന്‍റുകള്‍ അടങ്ങിയ ചീര കണ്ണുകളുടെ ആരോഗ്യം സംരക്ഷിക്കാനും സഹായിക്കും. ആന്‍റിഓക്സിഡന്‍റുകളും നാരുകളും അടങ്ങിയ ചീര പ്രമേഹരോഗികള്‍ക്കും ഭക്ഷണത്തില്‍ ഉള്‍പ്പെടുത്താവുന്നതാണ്. പ്രമേഹം മൂലമുള്ള ക്ഷീണം ഒഴിവാക്കാനും ചീര സഹായിക്കും. അമിതവണ്ണം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഡയറ്റില്‍ ഉള്‍പ്പെടുത്താവുന്ന ഭക്ഷണമാണ് ചീര. ഒരു കപ്പ് വേവിച്ച ചീരയില്‍ ധാരാളം ഫൈബറും വെള്ളവും അടങ്ങിയിട്ടുണ്ട്. ഇത് നിങ്ങളുടെ വിശപ്പ് കുറയ്ക്കുകയും ശരീരഭാരം കൂടാതിരിക്കാനും സഹായിക്കുകയും ചെയ്യും.ശരീരത്തിന് മാത്രമല്ല, ചര്‍മ്മത്തിന്‍റെ ആരോഗ്യത്തിനും തലമുടിയുടെ ആരോഗ്യത്തിനും ചുവന്ന ചീര നല്ലതാണ്. ചീരയില്‍ അടങ്ങിയിരിക്കുന്ന വിറ്റാമിന്‍ എ, സി, എന്നിവയാണ് ഇതിന് സഹായിക്കുന്നത്. വിറ്റാമിൻ സി കൊളാജൻ ഉത്പാനം വർധിപ്പിക്കുന്നു.

RELATED ARTICLES
- Advertisment -
Online Vartha
- Advertisment -
Online Vartha

Most Popular

error: Content is protected !!