തിരുവനന്തപുരം: സൂര്യൻ തിളങ്ങി വരുന്നതേയുള്ളൂ. ചൂട് കുതിച്ചു കയറാനൊരുങ്ങുന്നു. എൻ.ഡി.എ സ്ഥാനാർത്ഥി രാജീവ് ചന്ദ്രശേഖർ കോളനിയിലേക്ക് കടന്നു വരികയാണ്. സ്ഥാനാർത്ഥിയെ കാണാൻ കോളനി നിവാസികൾ വീടുകളിൽ നിന്ന് പുറത്തേക്കിറങ്ങിയപ്പോൾ സ്ഥാനാർത്ഥി ചിരിച്ചു കൊണ്ട് അവരുടെ അടുത്തേക്ക്. നിവാസികളുടെ വലിയ ചിരിയേ തൊഴുകൈ കൊണ്ട് സ്വീകരിച്ച് രാജീവ് ചന്ദ്രശേഖർ അവരിലെ ഒരാളായി മാറി. കുട്ടികളടുത്ത് കുശലം പറഞ്ഞ് തലോടി മുന്നോട്ട് നീങ്ങിയപ്പോൾ ഒരു പറ്റം നിവാസികൾ സെൽഫിക്കായി മൊബെെലൂമായി മുന്നിൽ. സ്ഥാനാർത്ഥിക്കൊപ്പം ഫോട്ടോ എടുക്കണം. ഒരു കുട്ടി മൊബൈൽ ഉയർത്തിയപ്പോൾ രാജീവ് ചന്ദ്രശേഖർ പോസ് ചെയ്തു. ചിരി പകർന്ന് സ്ഥാനാർത്ഥി മുന്നോട്ട്.
നിവാസികൾ അവരുടെ പരിഭവം തുറന്നു. സ്ഥാനാർത്ഥി നിറമനസോടെ കേട്ടു . എല്ലാത്തിനും പരിഹാരമുണ്ടാകുമെന്ന ഉറപ്പോടെ സ്ഥാനാർത്ഥി നടന്നു നീങ്ങി