Sunday, December 22, 2024
Online Vartha
HomeHealthആറാം വിരൽ നീക്കുന്നതിന് പകരം ശസ്ത്രക്രിയ നടത്തിയത് നാവിന് ; ഗുരുതര ചികിത്സ...

ആറാം വിരൽ നീക്കുന്നതിന് പകരം ശസ്ത്രക്രിയ നടത്തിയത് നാവിന് ; ഗുരുതര ചികിത്സ പിഴവ്

Online Vartha
Online Vartha
Online Vartha

കോഴിക്കോട് : സംസ്ഥാനത്ത് വീണ്ടും ഗുരുതര ചികിത്സ പിഴവ്.നാല് വയസുകാരിയുടെ ശസ്ത്രക്രിയയിലാണ് പിഴവ് സംഭവിച്ചത്.ആറാം വിരൽ ശസ്ത്രക്രിയയ്‌ക്കെത്തിയ കുട്ടിയുടെ നാവിനാണ് ശസ്ത്രക്രിയ നടത്തിയിരിക്കുന്നത്.കോഴിക്കോട് മെഡിക്കൽ കോളജിലാണ് ഗുരുതരമായ ചികിത്സ പിഴവ് ഉണ്ടായത്.

കഴിഞ്ഞ ദിവസമാണ് നാല് വയസുകാരിയുടെ ആറാം വിരൽ നീക്കം ചെയ്യാൻ ആശുപത്രിയിലെത്തിയത്. ശസ്ത്രക്രിയയ്ക്ക് ശേഷം കുഞ്ഞിനെ പുറത്തിറക്കിയപ്പോഴാണ് കുഞ്ഞിന്റെ വായിൽ പഞ്ഞിയുള്ള വിവരം വീട്ടുകാർ അറിയുന്നത്. പിന്നീട് കൈയിൽ ആറാം വിരൽ ഉള്ളതായും കണ്ടെത്തി. തുടർന്ന് നടത്തിയ പരിശോധനയിലാണ് കുഞ്ഞിന്റെ നാവിൽ ശസ്ത്രക്രിയ നടത്തിയതായി കണ്ടെത്തിയത്.നാവിൽ ചെറിയ പ്രശ്‌നങ്ങളുണ്ടായിരുന്നുവെന്നും അതുകൊണ്ടാണ് ശസ്ത്രക്രിയ നടത്തിയതെന്നുമാണ് ആശുപത്രി അധികൃതരുടെ വാദം. ശസ്ത്രക്രിയ നടത്തിയതിന് ഡോക്ടർ മാപ്പ് അപേക്ഷിക്കുകയും ചെയ്തു. എന്നാൽ കുഞ്ഞിന്റെ കുടുംബം കോഴിക്കോട് മെഡിക്കൽ കോളജ് അധികൃതർക്ക് പരാതി നൽകി.

 

RELATED ARTICLES
- Advertisment -
Online Vartha
- Advertisment -
Online Vartha

Most Popular

error: Content is protected !!