കഴക്കുട്ടം : പ്രസ്സ് സ്റ്റിക്കർ ഒട്ടിച്ച കാറിൽ എം.ഡി.എം.എയും കഞ്ചാവും കടത്ത്,കഴക്കൂട്ടത്ത് നാലുപേർ പിടിയിൽ. പെരുമാതുറ സ്വദേശി മുഹമ്മദ് മുഹ്‌സീൻ,തിരുനെൽവേലി സ്വദേശികളായ ആന്റണി,നവൂൺ,കെവിൻ ഡേവിഡ് എന്നിവരാണ് പിടിയിലായത്. ഇവരുടെ പക്കൽ നിന്ന് ഒരു കിലോ ഹൈബ്രിഡ് കഞ്ചാവും 2.5 ഗ്രാം എം.ഡി.എം.എയും പിടിച്ചെടുത്തത്. ഹൈവേയിൽ ഡാൻസാഫ് സംഘം നടത്തിയ പരിശോധനയിലാണ് പ്രസ് സ്റ്റിക്കർ പതിപ്പിച്ച് സഞ്ചരിച്ച കാറിൽ നിന്ന് കണ്ടെത്തിയത്. വിദ്യാർത്ഥികളായ ഇവർ കാറിന്റെ മുൻ ഗ്ലാസിൽ പ്രസ് സ്റ്റിക്കറും പിന്നിൽ ഗ്ലാസിൽ വിജിലൻസ് എന്ന സ്റ്റിക്കറും പതിപ്പിച്ചിരുന്നു. വാഹനപരിശോധന നടത്തുന്ന പൊലീസ് സംഘത്തിൽ നിന്ന് രക്ഷപ്പെടാനാണ് പ്രസ് സ്റ്റിക്കർ പതിച്ചതെന്ന് ഇവർ അന്വേഷണ സംഘത്തോട് പറഞ്ഞു. അറസ്റ്റ് ചെയ്ത പ്രതികളെ കോടതിയിൽ ഹാജരാക്കി