തിരുവനന്തപുരം: തൊഴിലാളികൾ സംഘടനകൾ പ്രഖ്യാപിച്ച പണിമുടക്കിൽ വലഞ്ഞു ജനം’കേന്ദ്ര നയങ്ങൾക്കെതിരെ തൊഴിലാളി സംഘടനകൾ പ്രഖ്യാപിച്ച പണിമുടക്കിൽ കടകമ്പോളങ്ങൾ അടഞ്ഞുകിടക്കുന്നു.കെഎസ്ആർടിസി സർവീസ് നടത്തുമെന്ന് മന്ത്രി പ്രഖ്യാപിച്ചിരുന്നുവെങ്കിലും സർവീസ് സത്ംഭിച്ച അവസ്ഥയിലാണ് .തിരുവനന്തപുരം കൊല്ലം തൃശ്ശൂർ എറണാകുളം എന്നിവിടങ്ങളിൽ സമരക്കാർ ബസ്സുകൾ തടഞ്ഞു.ജോലിക്ക് എത്തിയ ജീവനക്കാരും സമരക്കാരുമായി തർക്കമുണ്ടായി.ലേബർ കോഡുകൾ അടക്കം പിൻവലിക്കണം എന്ന് ആവശ്യമുന്നയിച്ചാണ് തൊഴിലാളി സംഘടനകളുടെ സമരം